നര
രചന : സജീവൻപി. തട്ടയ്ക്കാട്ട് ✍ നരവന്നമനസ്സിന്നുരയ്ക്കുന്ന മോഹങ്ങൾവർണ്ണങ്ങൾ പകർന്നുമോഹങ്ങൾ തുരുതുരെപ്രസവിച്ചു കൊണ്ടിരുന്നുദിവസം തികയാതെഓരോന്നും മൃതിയടഞ്ഞുഒന്നു മാത്രം ശേഷിച്ചുഅതിന് ഞാനൊരു പേരുകണ്ടെത്തി” നിരാശ”നിരാശയെ ഞാനെന്റെനരവീണ മനസ്സിന്റെതൊട്ടിലിൽ കിടത്തി..ഒരിക്കലും ഉറക്കം വരാത്തനിരാശ വാകീറികരയുമ്പോൾഎന്റെകൈവശം താരാട്ടുവാൻഈണമില്ലാത്തയിന്നലകളുംശബ്ദമറ്റ്പോയവിഹ്വലതകളുംകണ്ണീരിന്റെയുപ്പും മാത്രം…..പോയ കാലത്തിലെനല്ലയോർ-മ്മകളൊക്കെയും നര വീണ്കൊഴിഞ്ഞു കൊണ്ടിരുന്നു….,..നാളെ നരയ്ക്കാത്തപുതിയത്കിളിർക്കുവാനായി..…