ഇനിയുണ്ടോ?
രചന : പ്രസീദ ദേവു✍️. മഴ ചോരാത്തൊരുകുടിലിലെനിക്കൊരുകുളിരകമിനിയുണ്ടോ?വറ്റിയ പുഴയുടെനാട്ടിലെനിക്കൊരുപുളകിതമിനിയുണ്ടോ?വെട്ടി മുറിച്ചകാട്ടിലെനിക്കൊരുകിളിയുടെ പാട്ടുണ്ടോ?പെറ്റു തളർന്നവയലിൻ നാട്ടയിൽഇനിയൊരു ഉറവുണ്ടോ?കുടയില്ലാതെമഴയിൽ നടക്കാൻചേമ്പിൻത്താളുണ്ടോ?കുനിഞ്ഞൊരുമാമ്പഴമൊന്നു പെറുക്കാൻമാവിൻ ചോടുണ്ടോ?കുടു കുടെയോടികളിക്കാനിത്തിരിമുറ്റവുമിനിയുണ്ടോ?കണ്ണാരത്തിനൊളിച്ചുപിടിക്കാൻഞാറ്റിൻപുരയുണ്ടോ?എന്തില പച്ചിലചൊല്ലി കളിക്കാൻകുട്ടികളിനിയുണ്ടോ?അക്കരെ നിന്നുംഇക്കരെ വരുമൊരുവിരുന്നുകാരുണ്ടോ?ഉത്സവമെന്നതുകേട്ടാലോടണകുസൃതിക്കാലുണ്ടോ?അയൽവക്കത്തെകറികൾ പകരുംവേലിപ്പൊത്തുണ്ടോ?പടിയെത്തും മുമ്പെഅച്ഛൻ നീട്ടുംപലഹാരപ്പൊതിയുണ്ടോ?അമ്മടെ കൈയ്യാൽവെച്ചുണ്ടാക്കിയരുചികളുമിനിയുണ്ടോ?അമ്മിക്കല്ലിൽഅരഞ്ഞു തളർന്നൊരുചമ്മന്തി പൊടിയുണ്ടോ?ആട്ടുകല്ലിൽആടി രസിച്ചപുളിമാവിൻ രസമുണ്ടോ?ഉരലിലിടിച്ച് വറുത്തുപൊടിച്ചഅവിലിൻ മണമുണ്ടോ?ഉണ്ണാൻ…