കവിയും കവിതയും
രചന : സുരേഷ് പൊൻകുന്നം ✍️ കവിത കാതിലും മനസ്സിലുംമധു മഴ പൊഴിക്കുന്നുകൊഴിഞ്ഞു വീണയിലകളെതഴുകി സാന്ത്വനിപ്പിക്കുന്നു,പ്രണയ സായന്തനങ്ങളിൽവർണ്ണ നിറച്ചാർത്തൊരുക്കുന്നു.ചെറുമഴയിൽ ചികുരഭാരങ്ങൾനനഞ്ഞീറനായവൾ വരുമ്പോൾകവിഭാവനയുടെ മദമിളകുന്നു,കവിത,ചൊൽക്കാഴ്ചയിടങ്ങളിലിടിമുഴക്കംതീർക്കുമ്പോൾ, കരഞ്ഞ കണ്ണുമായിനഗരവീഥികളിൽ മരിച്ചുവീഴുന്നകിടാങ്ങളെ മറന്നു പോകരുത്,തെരുവോരങ്ങളിലിടിമുഴക്കംതീർത്തിന്ത്യ തിളച്ചുവേവണംകവിയുണരണം, ജ്വലിക്കണം കവിത,കാലം മറന്നു പോയസങ്കടച്ചാലിലൂടൊഴുകണം,കവിതയല്ലെങ്കിലപൂർണ്ണം.അടിമയായവർ നുകം വലിച്ചത്മറന്നുകൊണ്ടെന്തു കവിത,മുല…