തുറിച്ച് നോട്ടം
രചന : കമാൽ കണ്ണിമറ്റം✍ തുറിച്ചുന്തിയ കണ്ണുകളയച്ച്ഭയപ്പെടുത്തുന്നവർ ചുറ്റും !മനസ്സും ശരീരവും പകച്ച്വിറച്ചു പോകുന്ന നോട്ടം!കണ്ണയച്ച്നോട്ട ശരമയക്കുന്നു ….,വിരൽ ചൂണ്ടി,നിസ്സഹായത്തുടിപ്പിൽകുത്തുന്നു…,പൊടിക്കുന്നുഹൃദ് രക്തത്തുള്ളികൾ!ഒരു വിരൽ ചൂണ്ടുന്നു,മറ്റ് മൂന്നെണ്ണമവർക്ക് നേരെ !അവരുടെ ഹൃദയം തുരന്ന് അവ,അവരുടെ തന്നെ വേദനച്ചോര പൊടിക്കുന്നു!ആവേദനക്കിടയിലുമവർ,അപരൻ്റെ വേദനപ്പുളച്ചിലിൽപുളകപ്പെടുന്നു.അവരുടെ കണ്ണൂനീർ,ആനന്ദാശ്രുക്കളുടെ പരാവർത്തനത്തുള്ളികളാക്കിയൊഴുക്കി…