രചന : രഘു കല്ലറയ്ക്കൽ ✍️ തെളിഞ്ഞുണർന്നു വർണ്ണമൊരുക്കിയ വാനം നിറഞ്ഞുതാഢനമോടാർത്തു കാറ്റടിച്ചുയർന്നുവിണ്ണിൽ പെരുകി,തമോഗർത്തത്തിലെന്നപോ,ലിരുണ്ടുകൂടി കാർമേഘമേറെ,തകർത്തുപെയ്യാനുറഞ്ഞുതുള്ളും പ്രകൃതിയേറ്റം.താളംപിഴച്ചാത്മബലം നശിച്ചാർത്ത,ലഞ്ഞുലഞ്ഞേറെ,തടിച്ചുയർന്ന വൻമരങ്ങളാടി ചില്ലകളിളകിയേറ്റം,തെളിമയശേഷമില്ലാതിരുണ്ടു ചക്രവാളംകലങ്ങി,തകർത്തിരുണ്ടു,വാനിൽ, അർക്കനൂഴമിട്ടെത്തിനോക്കുന്നു.തിമിർത്തു പെയ്യും മഴയൂഴമറിയാതിരുളും, ജലസമൃദ്ധം,തടുത്തിടാനരുതാതെ ഒഴുകിപ്പരന്നു പ്രളയസമാനം.തുടിച്ചുമുറ്റിപ്പുരയ്ക്കുമേൽ വളർന്നു ജലഘോഷമാകെ,തകൃതിയാലേറിയോർ ജീവത്തുടിപ്പാലുണർന്നനേകർ,കൂടി,തുണച്ചിടാനായില്ല നാൽക്കാലികൾക്ക്, ജീവനണഞ്ഞു.തത്തിപ്പിടിച്ചു ചിലനായ്ക്കളെത്തി കൂരയ്ക്കുമേൽ,തട്ടിൻമുകളിലിരിപ്പതു…