ആദിത്യപ്രഭയിൽ
രചന : തോമസ് കാവാലം. ✍ ആദിത്യനെത്തവേ, യാകുലി നീങ്ങുന്നുആകാശമാകെയും പ്രകാശമാകുന്നുആശതൻ വൈകുണ്ഠമാകുമീ ഭൂമിയിൽഈശ്വര സൗന്ദര്യം ദർശനമാകുന്നു. പൂവുകൾ ഭൂമിയെ സ്വർഗീയ ഭംഗിയിൽപൂരിതമാക്കുന്നു പുണ്യം നിറയ്ക്കുന്നുപൂമ്പാറ്റ പൂവിലെ മകാന്ദ മുണ്ണുന്നുപുൽച്ചാടിപോലുമീ ഭൂമിയെ പുൽകുന്നു. ശാരികവൃന്ദങ്ങളാകാശവീഥിയിൽശാരദഭാവത്തിൽ ശംഖൊലിയൂതുന്നുശാലൂരവൃന്ദത്തെ ഭക്ഷിച്ചു നാഗങ്ങൾശാശ്വതം ശാന്തരായ് ശയിക്കുന്നുൺമയിൽ.…