പ്രിയേ നിന്നോർമ്മയിൽ
രചന : വിജയൻ ചെമ്പക ✍ പണ്ടു നമ്മൾ വേർപ്പൊഴുക്കീ-ട്ടൊത്തുചേർന്നു പടുത്തതല്ലേഇന്നു കാണും നേട്ടമൊപ്പംമക്കളാളും സൗഖ്യമെല്ലാം ഇന്നതെല്ലാം നമ്മളൊന്നി-ച്ചാസ്വദിക്കാൻ യോഗമില്ലാ-തെങ്ങുപോയെൻ സ്വർഗ്ഗമേ നിൻ-ദേഹിയെന്നോടൊപ്പമിന്നും പ്രിയതമേ നീയൊപ്പമില്ലെ-ന്നാലുമെൻ സായന്തനത്തിൽസാർത്ഥമാമെൻ ജീവനം നിൻസ്മരണയല്ലാതെന്തു വേറേ? സ്മൃതിയതെല്ലാം മാഞ്ഞുപോകിൽജീവനുള്ളൊരു ജഡമതാരുംഎങ്കിലോ എൻ പ്രണയിനീ നിൻസ്മൃതികളാണിന്നെന്റെ ജീവൻ.…