മുറിഞ്ഞവേര്
രചന : ബിനു. ആർ✍. ലോകത്തിന്നവസാനം ഞാൻ പൊട്ടിപ്പൊട്ടിച്ചിരിക്കുന്നുലോകത്തിൻകീഴെ മുറിഞ്ഞവേരുകൾകാൺകേ,പ്രകമ്പനം കൊള്ളുന്നു വേരിന്നറ്റംരക്തമയത്താൽ.സ്വന്തബന്ധങ്ങളാം നിലയില്ലാക്കയങ്ങൾസ്വപ്നത്തിൽ മാത്രമായ്,സ്വപ്നങ്ങളെല്ലാംനീലനിലാവർണ്ണമായ് തിരിച്ചറിയാതെനീലജലാശയത്തിൽ ലയിച്ചുപോയ്!ചിന്തകളൊക്കെയും വൈഡുര്യങ്ങളായ്ആദിപ്രഭകൾ തിളങ്ങി സൂര്യാംശുവായ്നേർത്ത ചിരിതൻനിസ്വനങ്ങൾ വിരിഞ്ഞുപൂവായ്,മനംമയക്കും സൗഗന്ധികത്തികവോടെ!ബന്ധങ്ങളൊക്കെയും അറ്റുപോയ ലോകത്തിൻമുറിഞ്ഞവേരുകളിൽ നീർജലം ഇറ്റവെ,കാലമേ ക്ഷമയിൽ ഞാൻ കേഴുന്നു,നിൻ അന്തരാത്മാവിൽ ഞാനെന്നമുകുളംപൊട്ടിവിടരുമ്പോൾ നിറഞ്ഞവേരുകൾഎനിക്കുചുറ്റും…