വിരലുകൾ
രചന : എൻ.കെ.അജിത്ത് ആനാരി✍️ കുഞ്ഞികൈവിരൽ കൂട്ടിപ്പിടിച്ച്കുഞ്ഞു വിശന്നു കരയുമ്പോൾഅമ്മക്കൈവിരലോടിയടുക്കുംകുഞ്ഞിന് മാമത് നല്കിടാനായ് അമ്മച്ചൂണ്ടുവിരലിൽ പിടിച്ചവർപിച്ച നടന്നു തുടങ്ങുമ്പോൾഅമ്മയ്ക്കുമച്ഛനുമാനന്ദമേറിടുംകണ്ണുതിളങ്ങുമാ കാഴ്ചകാൺകേ ഉണ്ണിവിരലാലെ മണ്ണുവാരിത്തിന്കണ്ണായൊരുണ്ണി ചിരിക്കുമ്പോൾഉണ്ണിവളർന്നൊന്നു ചെമ്മേനടക്കുവാ-നുള്ളിൻ്റെയുള്ളിൽ തിരയിളക്കം ഇത്തിരിക്കൂടെ വളർന്നവരക്ഷരംമണ്ണിൽ വിരൽകൊണ്ടു കോറുമ്പോൾസ്വപ്നങ്ങൾ കണ്ടുതുടങ്ങുന്നു രണ്ടുപേർകുഞ്ഞിൻ്റെ ഭാവിയെയോർത്തുകൊണ്ട് അംഗുലിപത്തും മടക്കി നിവർത്തിക്കൊ-ണ്ടക്കങ്ങൾ…