എത്ര വർണ്ണങ്ങളിലെഴുതുന്നു.. 💖💖
രചന : അൻവർഷാ ഉമയനല്ലൂർ ✍️ പുലരിയായുണരവേ,യാരമ്യ നിരകളിൽഅതിലളിതമായൊരുക്കീടുമീ പൂക്കളിൽനീയിതായിന്നും രചിക്കുന്നു കവിതകൾ;നാരായമാക്കിടുന്നിന്നുമെൻ ചിന്തകൾ. മാനവ ഹൃദയങ്ങളുരുവിടും കവനങ്ങ-ളോരോന്നിലുമേനറിയുന്നു തിരുഹിതംകുഞ്ഞിളമരുവികൾ മൂളുന്ന വരികളി-ലുയരുന്നതും തിരുനാമങ്ങളനുദിനം. വിശിഷ്ടമീ വൃഷ്ടിയും മമ സമസൃഷ്ടിയും,ഗ്രാമീണഭംഗിയു,മലിവിൻ വെളിച്ചവുംരുചിരമായൊരു മഹിത കവനസ്സമാനമാ –യുരചെയ്വനുദിനം തവ കർമ്മവൈഭവം നിന്ദിപ്പവർക്കുമി,ന്നലിവാർന്നയാ മനംനൽകിടുന്നോനേ,…
