വാരീവിശുദ്ധസ്നാനം രസക്കവിത
രചന : അഡ്വ: അനുപ് കുറ്റൂർ ✍️ വിഭാതത്തിലുയ്യോയെറിയന്മാരെല്ലാംവൃത്തമുണ്ടാക്കുന്ന തിത്താന്തത്തിലായിവിക്ഷേപമായോരുദ്ധരണിയുമായെങ്ങുംവൃദ്ധിയുണ്ടാക്കാനായിയലയുകയായി. വാരീവിശുദ്ധപ്പെരുമാസ്നാനത്താൽവ്യസനമെല്ലാമെങ്ങോയോടിപ്പോമെന്ന്വാണിയുമായെങ്ങും മദം മാറ്റാമെന്നുള്ളവ്യാമോഹമോടുള്ള ബന്ധനാലയത്തിൽ. വിശ്വത്തിനാധാരമോരേയൊരീശ്വരൻവീക്ഷണത്തിലായെല്ലാമരുമമക്കളുംവേറിട്ടൊരുപുത്രനെന്നില്ലയുള്ളിലായിവാലായിയുള്ളവർ ബോധവാന്മാരാകു. വിശാലതയാർന്ന ദർശനങ്ങളിലെല്ലാംവംശാവലിയെന്നതൊന്നായുള്ളാരംഭംവിവിധമാകിയുൾക്കാഴ്ചയനേകമായിവീണതെല്ലാമെങ്ങനെയുൽകൃഷ്ടമായി. വാഴുന്നവനോ സർഗ്ഗമെല്ലാമൊന്നായിവാദത്തിലെല്ലാം സൽസന്താനങ്ങളായിവലുതാകിയ ഉലകത്തിലേ വൈവിധ്യംവേവ്വേറേയാക്കിയ സ്വാർഥമതികളാൽ. വാഹിനിയാകിയയാദ്യസൂതികാഗൃഹംവടിവിലൊരുക്കിയ വാരിയിലായെല്ലാംവിശുദ്ധരായാദ്യം പിന്നെയശുദ്ധരായിവിലയിക്കുന്നേരമശുദ്ധിയലിഞ്ഞീടും. വൈകല്യമേറിയ സങ്കുചിതത്താലിന്നുംവേദനയെല്ലാമൊടുക്കാനെഴുത്തുകൾവാല്യങ്ങളായി പെരുപ്പിച്ചതാം പാട്ടുകൾവിശാഖനേയുമന്ത്യം സദൃശനാക്കുന്നു.…
