മരീചിക
രചന : മംഗളാനന്ദൻ ✍️ ചക്രവാളത്തിനുമപ്പുറമുള്ളൊരുസ്വർഗ്ഗവാതിൽ തേടിപ്പോയൊരെൻകൂട്ടുകാർ,ഇത്തീരഭൂമിയിലേക്കു തിരികെ വ-ന്നെത്തിയിട്ടില്ലതു സത്യമോ മിഥ്യയോ?സ്വപ്നങ്ങളെത്രയോ പൂത്തുനിൽക്കുന്നൊരുകല്പകവാടിയാണെന്നു ചൊല്ലി പലർ.വിണ്ണിലെ നക്ഷത്രകന്യകൾ ഭൂമിയിൽവന്നിറങ്ങുമിടമെന്നരുളും ചിലർ.ചേലയഴിച്ചു കുളക്കടവിൽ വെച്ചുസായന്തനങ്ങൾ നീരാടുന്നതായ് ചിലർ.തങ്കക്കിനാക്കൾ വിരുന്നുവരുമത്രേകുങ്കുമം വാരിവിതറിയ വീഥിയിൽ.വേനലിൻ ചൂടിലഭയാർത്ഥി കാണുന്നകാനൽജലം മോഹഭംഗമായീടവേ,മുന്നിലെ സന്ധ്യകൾ ചക്രവാളത്തിന്റെപിന്നിലേക്കെന്നും വിളിക്കുന്നു മർത്ത്യനെ.രാവും…
