Category: കവിതകൾ

ചെമ്പകസൗരഭം

രചന : ശ്രീകുമാർ കൈമുക്ക് ✍ കൊമ്പിന്റെ അഗ്രത്തിൽ കനകം തെളിയുമ്പോൾപുലരിതൻ കൺകളിൽ കൗതുകമുണരും;മഞ്ഞയുടെ നൂറുനൂറു വർണഭേദങ്ങളാൽമന്ദസ്മിതം തൂകും മനോഹരീ, ചെമ്പകം! ഇതളുകൾ മെല്ലവേ വിടരുന്ന വേളയിൽഇളംകാറ്റിലാരോ വിപഞ്ചിക മീട്ടും;പൂവിന്റെ ഹൃദയത്തിൽ പിറക്കുന്ന സൗരഭംഭൂമിതൻ ശ്വാസത്തിൽ സംഗീതമാകും. അരികിലെ വൃക്ഷങ്ങൾ ശാഖകൾ…

പക

രചന : സുരേഷ് പൊൻകുന്നം ✍️ പക, പുക പോലെ, പുകഞ്ഞു പുകഞ്ഞു മൂടൽമഞ്ഞു പോലെ,കാഴ്ച്ചയെ മറച്ചു അസത്യാങ്കിതമായപുകമറ സൃഷ്ടിച്ചു അധർമ്മത്തിന്റെ തടങ്കൽ പാളയത്തിലടയ്ക്കുന്നു,പക…….വിശുദ്ധരെന്നു നാം നിരൂപ്പിക്കും അധമ മാധ്യമ, മത, പുരോഹിതർ പോലെ….നമ്മെ അനുനയിപ്പിച്ച് നയിച്ചു വിരുദ്ധ വേഴ്ചകളിൽ അഭിരമിപ്പിക്കുന്നു,നമ്മെ…

നാളെ ആവട്ടെ..

രചന : ഷാഹുൽ കാടഞ്ചേരി ✍️ തളർന്ന രാവിന്റെ മടിയിൽനേരത്തെയൊന്നു കണ്ണടയ്ക്കണംനാളെ ആവട്ടെ…​പുലരി മഞ്ഞിന്റെ കുളിരിൽകിളിപ്പാട്ടിനൊപ്പം അല്പം നടന്നു താളമിടണംനാളെ ആവട്ടെ…​പ്രപഞ്ചരഹസ്യങ്ങൾ ഒളിപ്പിച്ച പച്ചിലകളിൽജ്ഞാനത്തിന്റെ പുതിയ വെളിച്ചം തിരയണംനാളെ ആവട്ടെ​അക്ഷരച്ചെപ്പ് തുറന്നുതന്ന പഴയ വിദ്യാലയമുറ്റത്ത്ഒന്നുകൂടി ചെന്നുനിൽക്കണംനാളെ ആവട്ടെ​ആത്മവെളിച്ചമേകിയ ഗുരുപാദങ്ങളിൽപ്രണാമപ്പൂവുകളർപ്പിക്കണംനാളെ ആവട്ടെ​ഉമ്മറക്കോലായിൽ തഴുകുന്നപ്രഭാതക്കുളിരിലേക്ക്…

ഭ്രാന്തുകൾ

രചന : ഷാനവാസ് അമ്പാട്ട് ✍️ പലതരം ഭ്രാന്തുണ്ട് മർത്യരിൽഅതിൽ പലതും പലർക്കുമിന്നുത്തമംപലതരം നോവുണ്ട് മർത്യരിൽആതിൽ പലതും പലർക്കുമിന്നുത്തരം.അതിരുകളില്ലാത്ത പതിരുകളില്ലാത്തമതിലുകളില്ലാത്ത കാലംവഴികൾ അറിയാതെ വലകൾനിറയ്ക്കുന്നവകതിരിവില്ലാ വിഷാദം.എഴുതുവാൻ വയ്യാത്ത സ്വപ്നങ്ങളുണ്ട്പറയുവാൻ വയ്യാത്ത മോഹങ്ങളുണ്ട്അടരുവാൻ വയ്യാത്ത ഹൃദയങ്ങളുണ്ട്അലകൾ നിറച്ചുള്ള പ്രണയങ്ങളുണ്ട്.ചെയ്തുള്ള നൻമകൾ തിരികെ വന്നീടുംചെയ്യാത്ത…

വയസ്സെത്ര?

രചന : ഗ്രാമീണൻ ഗ്രാമം ✍️ എനിക്കെത്ര വയസ്സായിവഴിവക്കില്‍ തളരുന്നുപഴുത്തൊരു മാവിലവിളിച്ചെന്നെ തിരക്കുന്നു.ഉടുത്തൊരു മുണ്ടൊക്കെമുഷിഞ്ഞങ്ങുകറുപ്പായിവെളുത്തിട്ടും വെളുത്തിട്ടുംപകലോനും ചുവപ്പായി.തണലുള്ള മരമെല്ലാംവിരലുനീട്ടി കരയുന്നുഇലയുള്ള വനത്തിന്റെപേരാകാന്‍ കൊതിക്കുന്നു.കരിയില മണപ്പിച്ചുപറക്കുന്ന ചുഴിക്കാറ്റില്‍വിയര്‍ക്കുന്ന വെയിലിനുഅരയ്‌ക്കൊപ്പം പശിയേറ്റം.തണുത്തൊരു മഴപെയ്തുഇറമ്പുചാല്‍ പുഴയായിനനയാത്ത പുഴയൊക്കെനുരയിട്ടു നിറച്ചൂഴി .കടമുള്ള പാണനാര്പാരിലാകെ പറകൊട്ടിപാടിവച്ച പതിരൊക്കെപുകള്‍പെറ്റ കളവായി.ദൈവമൊരുകല്ലായികണ്ണുകെട്ടിയിരിക്കുന്നുപേരുകേട്ടയധികാരിദൈവമായി…

ചെമ്പഴന്തിയിൽ.

രചന : മംഗളാനന്ദൻ ✍️ ചെമ്പഴന്തിയിൽ വയൽ –വാരം വീടിനു മുന്നിൽകുമ്പിട്ടു നില്പൂ തൊഴു-കയ്യുമായെന്നോർമ്മകൾ.അറിയാമീനാടിന്റെപുണ്യമായ് മഹാ ഗുരുപിറവിയെടുത്തതാ-ണീയോലപ്പുരയ്ക്കുള്ളിൽ.മഹിയിലസ്മാദൃശർ-ക്കേകിയില്ലല്ലോ കാലംമഹനീയമാം സഹ-വാസത്തിനവസരം.എങ്കിലും മഹാത്മാവിൻപാദമുദ്രകളിന്നുംഅങ്കിതമായിക്കിട-ക്കുന്ന വീഥിയിലൂടെസഞ്ചരിക്കുവാൻ കൊതി-ച്ചെത്തി ഞാൻ, അടിയന്റെനെഞ്ചകത്തിലെ നിത്യ-ജ്യോതിസ്സാണെന്നും ഗുരു.ഇടതൂർന്നെങ്ങും ഫല-വൃക്ഷങ്ങൾ വളരുന്നതൊടികൾ, വയലുകൾ,കാലികൾ മേയുന്ന പുൽ-മേടുകൾ, പാവങ്ങളാംഗ്രാമീണർ പാർക്കുന്ന മൺ-വീടുകൾ,…

എനിക്കുമുണ്ടൊരുഗോപിക

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ എരിയുന്നോരകതാരിലായേകാന്തതഎന്നുമോർക്കാനതിലായിയൊരാൾഎതിർവാദത്താലാരണഞ്ഞെന്നാലുംഏൽപ്പിച്ചോതുവാനുറച്ചവളിരിക്കുന്നു.ഏട്ടുപ്പൊട്ടും തിരിയാത്തൊരു കാലംഎരിത്തീയിലെണ്ണയൊഴിച്ചണഞ്ഞവഎന്തെന്നറിയാതെവ്യഥയേറ്റിയയവൾഏഭ്യത്തം കാട്ടിയതു പഴയ കഥയായി.ഏൽപ്പിച്ചാഘാതങ്ങളാവർത്തനമാകെഎതിരിട്ടനുഭവത്തീച്ചൂളയിലായുരുകിഎരിഞ്ഞോരാലയിലേയിരുമ്പുപ്പോൽഎന്തിനുമൊരുങ്ങിയുറപ്പോടെയവൾ.എറിഞ്ഞാലിന്ന് തിരിച്ചെറിയാനറിയാംഎങ്കിലുമുള്ളിലലിവോടേറുന്നാശയുണ്ട്“എന്നെയറിഞ്ഞാദ്രംപ്രണയിച്ചവൾക്ക്എടുത്തൊന്നൂയലാട്ടിയുറക്കണമെന്ന്.എന്ത് നന്നെന്നോർത്തുയശ്രുപ്പൊഴിച്ചുംഎന്നെന്നും മനോരാജ്യത്തായിരുന്നവൾഎന്നെ മാത്രം കിനാവ് കണ്ടിരിക്കുന്നുഎപ്പോഴുമകൈതവമാത്മാർത്ഥമായി.എഴുത്തൊന്നെഴുതിയതെത്തിച്ചീടുവാൻഎന്നാശ്രിതരാരെങ്കിലുമെത്തിയെങ്കിൽഎന്നാഗ്രഹപ്പൂർത്തിക്കാശയടങ്ങാതെഎളിയവനാമടിയനിവിടെയിരിക്കുന്നു.എത്തുവാനുണ്ടെന്നാകിലുമകലമേറെഏഴിനാട്ടിൽ നിന്നു ആഴി താണ്ടി താണ്ടിഎത്തേണ്ടിടം എത്തുമ്പോളേയെനിക്ക്എന്തൊരു സ്വസ്ഥതയുണ്ടാമെന്നറിയുക.എൻ്റെനാട്ടിലവളേകുറിച്ചുള്ളധ്വനിയുണ്ട്ഏവരുമറിഞ്ഞപ്പോളിത്ഥമോതുന്നുണ്ട്എന്തിനാണിനിയിത്രയകലെയിരിക്കുന്നുഎതിരിട്ടൊന്നുയൊന്നിക്കണമെന്നായി.എനിക്കറിയാമെന്നനംഗനേയെന്നോതിഎന്നേക്കാളുമേറെ വിശ്വാസമോടവൾഎന്നാൽ എതിരായവർ അറിഞ്ഞാലോഎന്തെങ്കിലും കടും കൈ ചെയ്തെങ്കിൽ.ഏഴയായകാമുകൻവരരുചിയേപ്പോൽഏടുകളിലോർക്കാനായിയതിദ്രാരിദ്രവുംഏകാധിപ്പതിയേപ്പോലെ…

അവൾ അസ്വസ്ഥയായിരുന്നു …..

രചന : റുക്‌സാന ഷമീർ ✍️ അവൾ അസ്വസ്ഥയായിരുന്നു …..ഏറെ നേരം കാത്തിരുന്നിട്ടും കാണാതായപ്പോൾഎഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നുകാച്ചിയ എണ്ണ മുടിയിലൂടെ ഒഴുക്കിപുതുമണം മാറാത്തതെളിഞ്ഞ മെഴുക്ക് ദേഹത്തു പുരട്ടിനിറയെ വെള്ളം തേവി ദേഹം തണുപ്പിച്ച് വിസ്‌തരിച്ചു കുളിച്ചു …..!ദേഹത്തു പറ്റിയ വെള്ളത്തുള്ളികളെല്ലാംട്ടവ്വൽ കൊണ്ട്…

നന്തുണിപ്പാട്ട്നാഗനിദ്രയുടെ ഉണർത്ത്

രചന : ശ്രീകുമാർ കൈമുക്ക് ✍️ നന്തുണി മീട്ടൂ, നന്തുണി മീട്ടൂ,നാഗമുണരട്ടെ — നാദമുണരട്ടെ;കാവിലെ മണ്ണിൽ കനലൊന്നു തെളിയട്ടെ,കാറ്റിലെ മന്ത്രം ചിറകുവിടട്ടെ.ആടിവാ നാഗമേ, ആടിവാ നാഗമേ,ആയിരം ഫണത്തിലെ ദീപവുമായ്;ആടിവാ നാഗമേ, ആടിവാ നാഗമേ,ആദിമണ്ണിന്റെ അനുഗ്രഹമായ്.മരതകമേനി മയക്കം വെടിഞ്ഞ്,മഞ്ഞണിക്കാവിൽ മിഴിതുറക്കൂ;വാസുകിനാമം നാവിലുണർത്തി,വനദേവതയുടെ വഴിയിലിറങ്ങൂ.ആടിവാ…

അവൾക്ക് മുൻപുള്ള ലോകം

രചന : ജോർജ് കക്കാട്ട് ✍️ അവൾക്ക് മുൻപുള്ള ലോകംനിശ്ശബ്ദമായൊരു ക്യാൻവാസ് മാത്രമായിരുന്നു,കടന്നുപോകുന്ന ദിവസങ്ങളുടെശാന്തമായൊരു കാത്തിരിപ്പുമുറി.പിന്നെ അവൾ വന്നു,വേനൽക്കാല വെളിച്ചത്തിന്റെ പെട്ടെന്നുള്ള ഉജ്ജ്വലതയായി,എന്റെ ഹൃദയം ആഗ്രഹിച്ചിരുന്നിട്ടുംതിരിച്ചറിയാതിരുന്ന ഒരു ഗാനമായി.അവളുടെ സാന്നിധ്യം,മൃദുവായ, എന്നാൽ അഗാധമായൊരു വിപ്ലവം.ഓരോ നോട്ടവും ഒരു രഹസ്യവാഗ്ദാനം,ഓരോ സ്പർശനവും എന്നിലുണരുന്നഒരു…