അമരൻ.
രചന : രാജു വിജയൻ ✍️ (മാതൃ രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച പ്രിയ സൈനികർക്ക് സമർപ്പണം.. 🙏🏼🌹❤️) നിലവിളക്ക് കത്തുമ്പോൾനിലവിളിക്കുന്നതമ്മയോ…? സുഗന്ധ-ത്തിരി പുകഞ്ഞു പാറുമ്പോൾതിടുക്കം കൂട്ടുന്നതഗ്നിയോ..?അർദ്ധബോധത്തിലർത്ഥശൂന്യമാംഅക്ഷരങ്ങൾ പുലമ്പുമീയംഗനകൗമാരതുടിപ്പോലുമീയഞ്ജനആരിവളനുരാഗിയോ…? അതോവാമഭാഗം കാത്ത തിങ്കൾ വ്രതശ്രീയോ..?കത്തുമുൾത്തടം മുഖത്തു കാണിക്കാതെപണിപ്പെട്ടിരിക്കുന്നതച്ചനോ..? ചേട്ടനോ..?പൊട്ടിക്കരയുന്നതനുജത്തിയോ..? അതോപൊന്നു പൂമ്പയ്തലോ..?…