തുറക്കപ്പെടാത്ത അക്ഷരം
രചന : പ്രസീദ .എം.എൻ. ദേവു✍️ യാചിപ്പിൻ,എന്നാൽനിങ്ങൾക്കു കിട്ടും,അന്വേഷിപ്പിൻ ,എന്നാൽനിങ്ങൾ കണ്ടെത്തും,മുട്ടുവിൻഎന്നാൽനിങ്ങൾക്ക് തുറക്കും,ഏഴാമദ്ധ്യായത്തിലെഏഴും വായിച്ചിട്ടുംയാചിച്ചിട്ടും,അന്വേഷിച്ചിട്ടും,മുട്ടിയിട്ടും,എൻ്റെയുള്ളിലെകവിതയ്ക്കുള്ളഭിക്ഷയെവിടെ?എൻ്റെയുള്ളിലെവാക്കുകളുടെഅന്വേഷിയെവിടെ?എൻ്റെയുള്ളിലെകവിയുടെവാതിലെവിടെ?തുറക്കപ്പെടാത്തൊരക്ഷത്തിൻ്റെഓടാമ്പൽ കൊളുത്തിലൂടെയാണ്എൻ്റെ എത്തി നോട്ടം,തുറന്നിടാത്തൊരുവാക്കിൻ്റെ തുഞ്ചത്താണ്എൻ്റെ ഊയലാട്ടം,തുറന്നു വെയ്ക്കാത്തൊരുഉടലിലാണ്എൻ്റെ ഏറുനോട്ടം,