ഇരകൾ
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍️ ഇരുളിൻ മറവിൽ കണ്ണീർക്കണംപൊഴിഞ്ഞു,പൊലിയുന്ന ജീവന്റെ വേദനകൾ.തെരുവോരങ്ങളിൽ നിദ്രപൂകി,അനാഥരായ് മാറും പാവമീ ഇരകൾ! ചതിയുടെ കുഴികളിൽ വീണുപോയവർ,ദുരയുടെ കൈകളാൽ ഞെരിഞ്ഞമർന്നവർ.അധികാരത്തിൻ കോട്ടകൊത്തളങ്ങളിൽഅലയുന്നവർ അവകാശങ്ങളിരന്ന്! മനുഷ്യന്റെ ക്രൂരത ഏറ്റുവാങ്ങിയവർ,മനസ്സിലെ മുറിവുകൾ മാറാത്തവർ.ഉണങ്ങാത്ത നോവായി കൂടെ നടപ്പൂ,ഭൂതകാലത്തിൻ കയ്പ്പുള്ള…