Category: കവിതകൾ

അതേ മരക്കൊമ്പിൽ

രചന : പ്രസീത.കെ ✍ മറന്നു കഴിഞ്ഞുഎന്നോർക്കുമ്പോഴെല്ലാംനിറയുന്ന കണ്ണുകൾവാക്കുകളൊന്നുംശേഷിക്കുന്നില്ലയെങ്കിലുംവിട്ട് പോവാനാവാത്ത ഇടങ്ങൾ !റെയിൽവക്കിൽ നിന്നുനിന്ന് മങ്ങിയഎരുക്കിൻ പൂക്കളെ പോലെവിളർത്തു നിറം കെട്ടുപോയ പ്രണയ കല്പനകൾ !ആത്മാവില്ലാത്ത വാഗ്ദാനങ്ങൾഉപ്പ് തേച്ചുണക്കിപാഴ്‌വാക്കുകളുടെ കപ്പിത്താന് അത്താഴമൊരുക്കുന്നു.അന്തി ചായുന്ന നേരത്ത്ഓർമ്മകളുടെ കൂടസ്വയം ശിരസ്സിലേറും.അതേറ്റിത്തളർന്ന്വീണുറങ്ങുന്ന രാവുകൾ.സന്തോഷങ്ങളുടെ ബലിക്കല്ലു പോലെഇരുണ്ട…

ഔചിത്യമാകണം..ഭാഷണം

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഔചിത്യമല്ലാത്ത ചിലവർത്തമാനങ്ങൾഔജ്ജല്യമാണെന്ന ധാരണയോടെ നാംഔഷധംപകരുന്നപോലേകിലപരർക്ക്ഔന്നത്യമേകില്ലയെന്നുനാമോർക്കണം. ഔധസ്യവും അമൃതുമധികമാകിൽ ദോഷംഔചിത്യമല്ലാത്ത വചനങ്ങളും തഥാഔദരത്തിന്നു നാം നൽകുന്ന ശ്രദ്ധപോൽഔൺസറിഞ്ഞേ കണമോരോന്നനുക്രമം. ഔത്കൃ ഷ്ട്യമാകണമോ രോ വിചാരവുംഔദ്ദേശികാശയം സുവ്യക്തമാകണംഔപചാരിക ങ്ങളാണെങ്കിലുംസന്തതംഔചിതീരൂപത്തിലാകണം ഭാഷണം. ഔദ്ധത്യഭാവത്തിലല്ല!നാം വിനയത്തിൻഔഷസീകിരണ സമാനമായനുദിനംഔർജിത്യരൂപ ലാളിത്യമാം…

സമുദ്രത്തേയും

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍️ വികസനമെന്നോരാ ലക്ഷ്യത്തേ മുൻനിർത്തിരാഷ്ട്രീയരാഷ്ട്രീയ വാദങ്ങൾ തീർത്തിട്ട്കരയേയും അതുപോലെ ആകാശത്തിനേംനശിപ്പിച്ചുകൊണ്ടായി മുന്നേറും നമ്മൾ,….സമുദ്രത്തിനേയും നശിപ്പിച്ചുകൊണ്ട്കുതിക്കുന്ന കാഴ്ചയതൊന്നാണല്ലോഞാനും നിങ്ങളും കാണുന്നീ കാലത്തിൽശക്തമാം തിരമാല ആർത്തലച്ചെന്നാൽകോടിക്കണക്കിനാം പ്ലാസ്റ്റിക്ക് മാലിന്യംസമുദ്രത്തിൻ തൻ്റെനെഞ്ചിലായങ്ങിനേചോദ്യത്തിൻ രൂപേണെയായിക്കൊണ്ടിന്ന്ചൂണ്ടുവിരലതൊന്നുയർത്തുന്നുണ്ടല്ലോ?ചൂഷകൻമാരായ നമ്മളോടങ്ങിനേ ..ജൈവാജൈവ മാലിന്യം കൊണ്ടുംശാസ്ത്രത്തിന്നൊട്ടേറെ പരീക്ഷകൾ…

മലിനമാകുന്ന ഭൂമി

രചന : സഫീല തെന്നൂർ✍️ മിഠായിത്തൊലികളും പ്ലാസ്റ്റിക് പേപ്പറുംമണ്ണിൽ വീണു പുതയുന്നു…മണ്ണിൽ വീണു പുതയുന്നു….മണ്ണിൽ വീണു പുതഞ്ഞാലോ?…മണ്ണിനും മർത്ത്യനും നാശം മാത്രം…..മണ്ണിനും മർത്ത്യനും നാശം മാത്രം…..മണ്ണിൽ മാലിന്യം കൂടുന്നുമണ്ണിൽ മരങ്ങളും കരയുന്നു…..മണ്ണിൽ മരങ്ങളും കരയുന്നു…..മണ്ണിൻ ജീവ നാഡിയാം പുഴകളുംമാലിന്യം കൊണ്ട് മൂടുന്നു…..മാലിന്യം…

ജൂൺ-5*ലോകപരിസ്ഥിതി ദിനം* *🌳🌿🌾

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ഹരിതഗ്രാമീണ സ്മരണകൾ നിറയുമാ,ശാലീനബാല്യമൊന്നോർത്തുണർന്നീടുക!ഉന്മേഷപുലരികളേകിയ ഗ്രാമാർദ്ര-കളകൂജനങ്ങൾ സ്മരിച്ചുവന്ദിക്കുക! സുഖരമ്യകാലങ്ങളേകിയ പ്രകൃതിതൻസുകൃതമാമോർമ്മകൾ നിത്യം നനയ്ക്കുക;ഹരിതഗ്രാമങ്ങൾതൻ ലാവണ്യമനുദിനംതഴുകിയുണർത്തുമരുവിപോലാവുക. പാരിന്റെയനുപമാനന്ദമാം പുഴകൾതൻഹൃദയസംഗീതം നുകർന്നുവസിച്ചനാംഗ്രാമീണതയ്ക്കുയിരേകും പുലരി പോ-ലാസ്വദിച്ചഴകാർന്നയെത്ര തൃസന്ധ്യകൾ. മർത്യതേ, ഹൃത്തുണർത്തീടുക! ലളിതാർദ്രപ്രകൃതിയിലേക്കു മടങ്ങാനൊരുങ്ങുക!സൗന്ദര്യശാസ്ത്ര മുഖവുരയാംഹരിത-ഗ്രാമ്യപരിസ്ഥിതീസൗഹൃദം തുടരുക! ഈ നവലാവണ്യബോധത്തെയിനിയുമീ-മാനവഹൃദയങ്ങളിൽത്തളിർപ്പിക്കുക;പാരിസ്ഥിതിക…

📚⭐💙വീണ്ടും വിദ്യാലയത്തിലേക്ക്🌈

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ എല്ലാ കുഞ്ഞുമക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകളോടെ ♥️ വിദ്യാലയ,മുറ്റങ്ങളുണർന്നൂവേനലവധികഴിഞ്ഞൂചെറുകുളിർ മഴയോടൊത്തു വരുന്നൊരു കാലംചിരിതൂകുന്നൂ.നിത്യവുമൂർജ്ജംപകരാൻ മാനസമാനന്ദത്തേൻ നുകരാൻവിദ്യാലയമൊരു വാസന്തത്തെ വരവേൽക്കാനുണരുന്നൂ.സ്വാഗതമോതാം നവബാല്യങ്ങൾഅക്ഷമധുരം നുകരാൻനവ ചിത്രങ്ങൾനൽകുംകാലംസുഖമാണെന്നു പഠിക്കാൻ.മധുരമനോഹര കാലം; പ്രിയരാം വിദ്യാർത്ഥികളുടെ ലോകംസമത്വസുന്ദര കാവ്യം;സുഖതരമാകുമതിൻ സ്മൃതി…

മഴ മേഘങ്ങൾ.

രചന : അനൂബ് ഉണ്ണിത്താൻ തിരുവനന്തപുരം ✍ മാരിപെയ്യുകയാണസ്യൂതംകുളിരു ചൊരിയുന്നു നീഹാരാർദ്രമായ്മൽപ്രിയേ നീയരികിലുണ്ടെങ്കിലോ –യെന്നൊരുമാത്ര ഞാനോർത്തുപോയി …നിന്നോർമ്മകളേകുമായിളം ചൂടെനിക്കുനീരാളമാകുന്നപോൽപ്രകൃതി വർഷമേഘാൽ കൂരിരുട്ടിൽ മുങ്ങവേകാഞ്ചനദ്യുതിപാകി നിന്നാനനം …നിൻ സ്മരണയിൽനനഞ്ഞ ചുംബനം പോൽശബളിതമാമൊരു പുലർകാലമാഗതമായ്അന്നു നിന്നെ പുണർന്നനേരമേതോമായാലോകത്തെ നവഗന്ധം നുകരവേ…ചന്ദനപ്പൂങ്കുളിർക്കാറ്റായും മന്ദാരച്ചില്ലയിൽചുറ്റി വളഞ്ഞൊരു പിച്ചകപ്പൂങ്കുലയായുംകല്യാണസൗഗന്ധികപ്പൂ…

🌈 ഓർക്കുകയോരോമനുഷ്യനും📚🦜♥️

രചന : അൻവർ ഷാ ഉമയനല്ലൂർ✍️. ഓരോന്നുമേറേ വിശിഷ്ട,സുവിശേഷമായ്ഓർക്കേണ്ടതാണിന്നനുഗ്രഹവർഷങ്ങൾഓതുന്നതിൻ മഹത്വം മർത്യമിഴികളുംഓരോ ഹൃദയത്തുടിപ്പും പരസ്പരം. ഓട്ടപ്രദക്ഷിണമല്ലിതെന്നുള്ളിലായ്ഓങ്കാരനാദമുണർത്തിയ ഭൂതലംഓമൽപ്രഭാതമായേകുന്ന സുസ്മിതംഓജസ്സോടെന്നു മുണർത്തുന്ന ചിന്തകം. ഓർക്കേണ്ടതാണേതു മർത്യനുമനുദിനംഓതിരത്താലൊഴിഞ്ഞീടാൻശ്രമിക്കിലുംഓർക്കാപ്പുറത്താണ് ജീവന്റെ സ്പന്ദനംഓതിനിർത്തുന്നതാ മഹനീയഹൃത്തടം. ഓമനത്തം തുളുമ്പുന്നെത്ര ശൈശവംഓരോ നിമിഷവും പൊലിയുമിപ്പാരിടംഓർമ്മപ്പെടുത്തു ന്നുലകിലീ,ജീവിതംഓരാതിരിക്കുവോർക്കാ,മൂല്യബോധകം. ഓഷ്ഠകത്താലുണർത്തേണ്ടത,ല്ലാ ദിവ്യ-ഓജസ്യഭാവമേ കുന്നതാം…

പ്രണയസുകുമാരൻ

രചന : അഡ്വ: അനൂപ് കുറ്റൂർ✍ പ്രണയമലരുകളകമേ ചൂടിയപവമാനനേപ്പോലാദ്രതയാൽപ്രേമവല്ലകി പാണിയിലേന്തിപ്രണയദാഹിയാമനംഗനായി. പാവനമായൊരുള്ളമെപ്പോഴുംപാല് പോലെയുറഞ്ഞുറഞ്ഞ്പവിഴമഴയായുതിർന്നുതിർന്ന്പരാർത്ഥസേവയിലാണ്ടുപ്പോം. പഞ്ചബാണമാവനാഴിയിലേത്പ്രേരണാപൂർവ്വമെയ്തിടുമ്പോൾപഞ്ചകന്യകകളലിഞ്ഞലിഞ്ഞുള്ളംപ്രണയാമൃതമായൊപ്പമെത്തിടും. പ്രവാഹമണിയുതിർന്നുക്തികൾപ്രേമശരങ്ങളായെയ്തിടുമ്പോൾപാണിയാലെമലരേകിടുമ്പോളൊപതിയുള്ളവളുമടിമയായിടുന്നു. പടഹധ്വനിയായി ഹൃദയദുന്ദുഭിപ്രപഞ്ചസൂര്യനക്ഷിയിലായിതാപ്രസാദമോടെജ്വലിച്ചിടുമ്പോൾപ്രകാശമാലകളണിയണിയായി. പ്രപഞ്ചദേവതപക്ഷമായെന്നുംപ്രണയഭൂമികയിലാദ്രതയാലെപ്രണവമായിയലിഞ്ഞിടുമ്പോൾപ്രേമപൂർവ്വമജ്ഞലിയേകിടുന്നു. പ്രേമവൃന്ദങ്ങളൊപ്പമൊത്തങ്ങുപ്രണയലീലകളാലൂറ്റമോടവേപ്രതിദിനമേവരും കമനീയമായിപ്രദേശമെങ്ങുമങ്ങലയുവാൻ. പ്രതികൂലമല്ലൊരു കാമുകിയുംപോരിനില്ലിവിടൊരു കാണികളുംപ്രേമകാന്തശക്തിയോടെയെല്ലാംപ്രണയദേവനുയടിമയായിടാൻ. പ്രപഞ്ചഢമരുവായുടുക്കു കൊട്ടിപടഹകാഹളമുൾത്തുടിപ്പായിപരന്നുപ്പരന്നുപോകുന്നെങ്ങുംപതിരില്ലാതങ്ങനെയലിയുവാൻ. പരാഗമായിടുന്നാമലരുകളോപരിമളമോടായുന്നാവാടിയിൽപുഞ്ചിരിച്ചതുപൂത്തുലയുമ്പോൾപരാഗണത്തിനായുണ്ട് ഭൃംഗങ്ങൾ. പാവനമായ പ്രണയശലഭങ്ങൾപരിധിയില്ലാതെയൊഴുകുമ്പോൾപല്ലവമായിയവയാടിയാടിയങ്ങുപല്ലക്കേറിയെങ്ങോപ്പോയിടുന്നു. പാകമായൊരു ഇമ്പമേറുമ്പോൾപാഠമായതുതങ്ങളിലൊന്നുമാത്രംപാലപൂത്തിതായിന്നിലഞ്ഞിയുംപ്രണയസുന്ദരമണ്ഡപങ്ങളായി. പിന്നാലെയണയുമേവരുമേപാവപോലെന്നുമാടുവാനായിപീലിക്കണ്ണിലായിതായുജ്ജ്വലംപ്രഭയൊഴുകുന്നതിഭാവുകമായി. പ്രണയമാരുമോതുമെങ്കിലോപ്രവേഗമാണെന്നോർക്കേണംപ്രമോദമേറുന്നമാനസങ്ങളിൽപ്രണിധാനമായതുത്തീരുവാൻ.…

മഴ

രചന : ശിവദാസൻ മുക്കം ✍ ഒരു നുള്ളുപ്പു പോൽ പൊടിഞ്ഞുനീ യൊരു വേർപ്പുതുളളിയായിപടർന്നു ഊർജ്ജമായിഭൂമിയെ നമിക്കുന്നുകർഷകർ വിത്തിട്ടു നവമുകുളങ്ങളെ നമിക്കുന്നു.കറുത്ത കൊറ്റികൾ നിറയുന്നുവരണ്ട ഭൂമി രജസ്വലയായിമയിൽ പീലി വിടർത്തിനടനമാടി പാരിലാകെതുകിലുണർത്തു പാട്ടുമായിമലമുഴക്കി വേഴാമ്പൽ പ്രാണേശ്വരനെപുണർന്നു.കൂടുപിളർന്നു പുതിയൊരു മലമുഴക്കിതലയുയർത്തി വൻമരങ്ങൾവൻമര കൊമ്പുകൾ…