Category: കവിതകൾ

ഗുരുത്വം!

രചന : രഘുകല്ലറയ്ക്കൽ..✍️. ഗുരുത്വ സ്വച്ഛമിളകും ധരിത്രിയിലോർത്താൽ,ഗമിച്ചിടാം കൃമിയായ് മർത്ത്യകുലത്തിനാലെ.ഗഹനമായ് ചിന്തിപ്പതിന്നീശൻ പരത്തിലനുഗ്രഹാൽ,ഗണിച്ചു മർത്യനു ലഭിച്ചതിലെല്ലാം തികഞ്ഞെന്നമട്ടിൽ.ഗ്രഹങ്ങളീക്കണ്ടവയിലൊന്നിലും ജീവന്റെഗുണങ്ങളാരുമിതുവരെ തിരഞ്ഞുകണ്ടെത്തിയതുമില്ല.ഗർഭസ്ഥനായ് മാതാവിന്നുദരത്തിൽ പിറന്നു വിവേകി,ഗർവ്വേറും മർത്ത്യരേറെ ചിന്തിത ബുദ്ധിശാലി,ഗുരുവിനാൽ പാഠങ്ങളറിഞ്ഞു പരം അച്ഛന്റെ ശക്തി,ഗാഢമായ് ആത്മവിശ്വാസത്താലുരുവാക്കിയേറെ.ഗമിച്ചിടാനരുതാത്തതെന്തും, പഠിച്ചിടാൻ മനതാരിലുണർന്നു,ഗുരുമുഖത്താലറിവായ് പകർന്നൂർജ്ജ തികവിലാർന്നും.ഗൃഹത്തിലച്ഛന്റെ…

ശരശയ്യ*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ മരണമെൻ മുന്നിലായ് നിന്നു ചിരിക്കുന്നു;മൗനം മയക്കമോടെന്നിൽ വസിക്കുന്നുചിത്രതിരുന്നാളിന്നാതുരാലയത്തിൽഞാൻചത്തതിനൊക്കുമേ,ജീവിച്ചിരിക്കുന്നു. എൻമനച്ശ്ചിത്രങ്ങളെങ്ങോ പിഴയ്ക്കയാ-ണെങ്കിലും ജീവിതതാളം നുകരവേ,ചിന്തയാൽചാലിച്ച, ചായങ്ങൾക്കൊണ്ടുഞാ-നെൻഭാവിചിത്രം രചിക്കാൻ ശ്രമിക്കുന്നു. എന്തിനാണേകയാണിത്രയും ശ്രദ്ധയോ-ടുള്ള ശുശ്രൂഷകളെന്നുചോദിക്കവേ,അൻപോടെയോതുന്നിതാ തുര സേവക;അമ്പേ, പരാജയമാണുനിന്നാരോഗ്യം. നിത്യംനമിക്കുമായീശ്വരൻ നിൻശിരസ്സറിയാതെയുള്ളിലായ് സൃഷ്ടിച്ചുപോയ ഹോ!.മുത്തുകൊരുത്തപോലുഗ്രവലുപ്പത്തിൽമാറ്റംവരുത്തുവാനാകാത്തൊരു മുഴ.…

ആരുണ്ടിവിടെ ചോദിക്കാൻ

രചന : അഡ്വ: അനുപ് കുറ്റൂർ✍️. ആരോടെന്തുമഹങ്കാരത്താൽആയസമേന്തിയാക്രമിച്ചവർആവർത്തിച്ചോരധികാരത്താൽആളിനു പുല്ലു വിലയെന്നായി. ആതുരസേവനശാലയിലായിആവർത്തിച്ച കെടുകാര്യസ്ഥതആപത്തായതൊളിപ്പിക്കുന്നത്ആരുമാരുമറിഞ്ഞില്ലെന്നതോ ? ആനചന്തം പോലൊരു മന്ത്രിആതിപ്പിടിച്ചോടണ കാണാoആസ്വദിക്കാനങ്ങേക്കരയിൽആടിക്കുഴയുന്നാരുടെചിലവിൽ ? ആരെങ്കിലുമെതിരായാലോആക്രമിച്ചവരെയൊതുക്കീടുന്നുആഘോഷിച്ചകറ്റുള്ളോരവർആശ്രയമേകുമടിമകളേവരും? ആരുഭരിച്ചാലുമങ്ങനെ തന്നെആദ്യമാദ്യം നന്നായിയുദിക്കുംആകർഷണമോപ്പിന്നെപ്പോകുംആട്ടിപ്പായിക്കണമെന്നുംതോന്നും. ആയിരമായിരം പാദങ്ങളുടെആശിർവാദമേറ്റൊരു മണ്ണിൽആദർശത്തിൻ ബലിപീഠത്തിൽആളിയണഞ്ഞതുസ്വാതന്ത്ര്യത്തിന്. ആരാധനയാൽ സ്മൃതിപീഠത്തിൽആത്മാർഥതയാൽ പുഷ്പാഭിഷേകംആരുമേകും ബാഷ്പാഞ്ജലിയാൽആദരവോടൊന്നു നമസ്ക്കരിക്കു. ആനുകാലിക…

ഉപ്പുനോക്കുക..

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ഉപ്പുണർവ്വേകുന്നു; സ്വൽപ്പമാഹാരത്തി-നൊപ്പമായീടുകിൽ രുചിഹൃദ്യമാക്കുന്നുപുറമേ വെളുത്തിരിക്കുന്നതെന്നാകിലും;അകമേയിരുളാക്കിടുന്നുദയ ജീവിതം. തിക്തമാമനുഭവ പാഠങ്ങളേകയാൽമർത്യവർഗ്ഗത്തിൻസ്വഭാവമതിനുള്ളിലും;സന്മനസ്സെന്നപോലല്‌പമായീടിലുംഒപ്പമെന്നുംചേർത്തിടാ,മഭികാമ്യവും. വിലതുച്ഛമാണെന്നറിയുന്നവർപോലും,നിലമെച്ചമാക്കാനടുപ്പിച്ചിടില്ലധികംനിലനില്പിനാവശ്യമാ,നല്ലതാംവശംപരിഗണിക്കുന്നു നാം പരിണയിച്ചീടുന്നു. വെളുപ്പിലല്ല! ഗുണശാലിയാംമനസ്സുപോ-ലല്‌പമലിഞ്ഞീടുകിൽ മാത്രം ഫലപ്രദംസ്നേഹപര്യായമായ്ത്തുടരുന്ന തോന്നലാ-ലതുനന്മയാകിലുമധികമാക്കേണ്ട നാം. സ്നേഹംനടിച്ചൊടുവിൽ ജീവിതം നശിപ്പിച്ച-വേദനാദുരിതഹൃദയങ്ങൾ നാം കാൺകയാൽമാതൃകാവഴികളിലൂടെനാം ചരിക്കുകിൽമാത്രമേ സുകൃതമായ്ത്തീരൂ സ്വജീവിതം. പുലരിയായ്…

പാനാശനങ്ങൾ

രചന : ഹരിദാസ് കൊടകര ✍ അഭിമൃത്തിലെല്ലാംനിഴലുകൾ പൂത്തു.ജലപ്പരപ്പില്ലാതെമുകളറ്റവും കെട്ടുവയൽനെല്ല് വാടി.അഭയസ്ഥലികളിൽനിദ്രയും ഹോമിച്ച്ജലസ്സൂര്യനെ വാരിപുറകോട്ടു മാറി-പുലരാനിരിക്കെപുഴ പോലെയോകാടു പോലെയോഉച്ചിയിൽ കാറ്റ്-വീശുന്നൊരൊച്ച. പിന്നിൽ..അമൃതാഭയം-വഴിച്ചൂണ്ടു പലകകൾആദിത്യവൃഷ്ടിയിൽബഹുസസ്യലാഭം,ജട വനാന്തരങ്ങൾ. മരിപ്പിന്നു മുന്നേതാണൂ ചിരക്ഷരംവിഷയനാശം വന്നശക്തിയുറപ്പുകൾവികൃതം പുനങ്ങൾ കണ്ണിലും കാതിലുംമുളച്ചുണ്ടായ പക്ഷികൾമലച്ചു വീഴുന്നപോൽസന്ധിദേശത്തെആരൂഢമെല്ലാംഓരോ ദിവസവുംവക്രിച്ചു വന്നു.സായാഹ്നകാലത്തെമേച്ചിലെടുപ്പുകൾപണി മതിയാക്കിപിന്നോട്ടു…

ഊർജ്ജത്തുടിപ്പുകൾ🌹💧

രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ഊർജ്ജിതമായൊഴുകിനീങ്ങുന്ന പുഴകൾ പോൽഊഴമെത്താൻ കാത്തിരിക്കുന്ന പുലരിപോൽഊഴിയിലാർജ്ജവത്തോടെ ജീവിക്ക!നാംഊഷ്‌മളമായിത്തുടരാൻ ശ്രമിക്ക!നാം. ഊഷരഭൂമിപോല,ല്ലരുണകിരണമായ്ഊർജ്ജത്തുടിപ്പുകളേകുന്ന ചിന്തകൾഊറ്റമേകട്ടെ!യാ തളരാത്ത ഹൃത്തിലായ്-ഊറിയെത്തീടട്ടെ യാർദ്രസലിലമായ്. ഊരമ്പലത്തിൽ വസിപ്പവരെന്ന പോൽ;ഊട്ടുപുരയിലിരിപ്പവരെന്ന പോൽഊണിലയൊക്കെ, മടക്കി!മാറേണ്ടവർഊഴംകഴിഞ്ഞകന്നകലേണ്ട യാത്രികർ. ഊനാതിരേകമാ ലോചിച്ചിടാതെ നാംഊർധ്വശ്വാസം വലിക്കുന്ന,യാ നാൾവരെഊഷകംപോലലിഞ്ഞാർദ്രമാം സൗഹൃദംഊതിത്തെളിച്ചുണർത്തീടാം നിരന്തരം.…

സല്ലയം

രചന : പ്രകാശ് പോളശ്ശേരി ✍ ഓർമ്മിക്കുമോ നീ സഖീ,ഇന്നീ വെറും പഥികനായ എന്നെ ,നീയുംചേർത്തുവച്ച നാളിൻ്റെ സുഗന്ധംമാറാതെ മാറ്റാതെ നിന്നിലുണ്ടെന്നാൽചേർത്തുവച്ച നാൾ മുതലെന്നിൽ നീയെന്നും,പേർത്തു പറയാതെ ഞാൻ ഹൃദിയാലെസ്വീകരിച്ചനൽമണിമുത്തുമാലയായി ശ്രീവത്സത്തിലുണ്ടെന്നാളിലുംഓർക്കുക സഖീ ഒരിക്കലെങ്കിലുംഓർക്കാതിരിക്കാനാവില്ലയൊരു നാളിലെങ്കിലുംനേർത്തുനേർത്തു പോകുമൊരുദേഹി ദേഹത്തിൽ നിന്നാ,നാളിലെങ്കിലുംഓർക്കാതിരിക്കാനാവുമോ,സ്വസ്തിക ബന്ധത്തിന്റെ…

🌹 പേമാരി 🌹

രചന : ബേബി മാത്യു അടിമാലി✍️ മൂവന്തി ഇരുണ്ടു തുടങ്ങിപേമാരി പെയ്യ്തു തുടങ്ങിഇടിമിന്നൽ പിണരുകളാലെനാടാകെ ഭീതിയിലായി കൂരകളിൽ തിരികൾതെളിഞ്ഞുപക്ഷികളും കൂടുകൾ തേടിഇതുവരെയും വന്നില്ലെൻ്റെകുഞ്ഞുങ്ങളുടച്ഛൻ വീട്ടിൽ ഇന്നലെയും പണിയില്ലാർന്നുഅന്നത്തിനു വകയില്ലാർന്നുപൈതങ്ങൾ വിശന്നു കരഞ്ഞുഞങ്ങളുമതുകേട്ടു വലഞ്ഞു പുലർകാലെപോയൊരു കണവൻപണിതേടിയിറങ്ങിയ പതിതൻവരുവാനായ് താമസമെന്തേഎൻഹൃദയം തകരുന്നല്ലോ പണികിട്ടാതലയുകയാണോപണമില്ലാതുരുകുകയാണോപൈതങ്ങളുടാഹാരത്തിനുവകതേടി…

ഹരിതചിത്രങ്ങൾ🌳🌷

രചന : അൻവർ ഷാ ഉമയനല്ലൂർ✍ തളിർത്തുണരട്ടെ!യാ, നവഹരിത ജീവിതം;തളരാതെ സ്പന്ദിച്ചുണർത്തുന്നു ഹൃത്തടംതിരുത്തുവാനുള്ളതുകൂടിയാ, മർത്യകം;ഓർത്തുണർത്തുന്നേതു ദിവ്യമാം മസ്തകം?വിറകൊണ്ടിടാതേ നിവർന്നുനിന്നീടു വാ-നോതുന്നുണർവ്വിൻ പുലർക്കിരണങ്ങളുംപറയുന്നതാർദ്രവിചാരങ്ങളാകണം:ചേർത്തുണർത്തുന്നുലകിലോമൽപ്രഭാതവുംതുടരട്ടെ!യോരോമലരിൻ സുഗന്ധവും;തുടരേണമിന്നാർദ്ര ഹൃദ്സ്പന്ദനങ്ങളുംമഴപോൽത്തഴുകിത്തളർപ്പിക്കുമോർമ്മയുംപുഴപോലൊഴുകുമീ കാവ്യമൊഴികളുംവിടരുമീ!ഹരിതാഭ ചിന്തോദയങ്ങളാൽതെളിച്ചെഴുതി നൽകുമീ പ്രകൃതീസുരക്ഷയും.🌾☘️🍀🌳🍀☘️തടയുകാദർശമേ, സുകൃതമീഭൂമിയിൽതുടരുവാനുള്ളതല്ലാ! പ്രകൃതി ശോഷണംവേഷപ്പകർച്ചയാലകലുന്നു വയലുകൾ;അസ്തമിപ്പിക്കുന്നു ലോലപ്രദേശങ്ങൾവിടരാതെ കൊഴിയുന്നതെത്ര വസന്തങ്ങൾവിടപറയുന്നെത്ര യാർദ്ര…

പ്രാന്തത്തി

രചന : ശ്രീലത രാധാകൃഷ്ണൻ ✍️ തോരാമഴ പെയ്യും നേരത്തല്ലോപഞ്ചാരമിഠായി തന്നിടാമെന്നോതിഉമ്മറത്തിണ്ണയിലിരിക്കും കുഞ്ഞാവയെകുഞ്ഞിവല്യച്ഛനടുത്തിരുത്തി.പഞ്ചാരവർത്താനം ചൊല്ലുന്നതിന്നിടെകുഞ്ഞുമയക്കത്തിലായിപ്പോയിഒട്ടു കഴിഞ്ഞിട്ടെണീറ്റ നേരംകുഞ്ഞുടുപ്പെല്ലാമേ കീറിപ്പോയി!സങ്കടമേറിക്കരഞ്ഞ നേരംപുത്തനുടുപ്പൊന്നു കയ്യിൽക്കിട്ടി!കുഞ്ഞു വളർന്നുതുടങ്ങിയല്ലോ..പുത്തനുടുപ്പുകളേറി വന്നു…കുഞ്ഞിപ്പെണ്ണങ്ങു വലുതായല്ലോകണ്ണിൽ തിളക്കമേയില്ലയല്ലോകുഞ്ഞിളംപുഞ്ചിരി മാഞ്ഞുവല്ലോപേക്കിനാ കണ്ടുഭയന്നപോലെരാവും പകലും കരഞ്ഞു പൈതൽകുഞ്ഞുവയറത് പൊങ്ങിവന്നുകുഞ്ഞുടുപ്പിന്നുള്ളിൽ കൊള്ളാതായികൂടി നിന്നോരെല്ലാം കല്ലെറിഞ്ഞുമുന്നിലായ് കുഞ്ഞിവല്യച്ഛനുണ്ട്.വെട്ടരിവാളൊന്നെടുത്തു…