ഉപ്പുനോക്കുക..
രചന : അൻവർ ഷാ ഉമയനല്ലൂർ✍️ ഉപ്പുണർവ്വേകുന്നു; സ്വൽപ്പമാഹാരത്തി-നൊപ്പമായീടുകിൽ രുചിഹൃദ്യമാക്കുന്നുപുറമേ വെളുത്തിരിക്കുന്നതെന്നാകിലും;അകമേയിരുളാക്കിടുന്നുദയ ജീവിതം. തിക്തമാമനുഭവ പാഠങ്ങളേകയാൽമർത്യവർഗ്ഗത്തിൻസ്വഭാവമതിനുള്ളിലും;സന്മനസ്സെന്നപോലല്പമായീടിലുംഒപ്പമെന്നുംചേർത്തിടാ,മഭികാമ്യവും. വിലതുച്ഛമാണെന്നറിയുന്നവർപോലും,നിലമെച്ചമാക്കാനടുപ്പിച്ചിടില്ലധികംനിലനില്പിനാവശ്യമാ,നല്ലതാംവശംപരിഗണിക്കുന്നു നാം പരിണയിച്ചീടുന്നു. വെളുപ്പിലല്ല! ഗുണശാലിയാംമനസ്സുപോ-ലല്പമലിഞ്ഞീടുകിൽ മാത്രം ഫലപ്രദംസ്നേഹപര്യായമായ്ത്തുടരുന്ന തോന്നലാ-ലതുനന്മയാകിലുമധികമാക്കേണ്ട നാം. സ്നേഹംനടിച്ചൊടുവിൽ ജീവിതം നശിപ്പിച്ച-വേദനാദുരിതഹൃദയങ്ങൾ നാം കാൺകയാൽമാതൃകാവഴികളിലൂടെനാം ചരിക്കുകിൽമാത്രമേ സുകൃതമായ്ത്തീരൂ സ്വജീവിതം. പുലരിയായ്…