പുതുവത്സരം.
രചന : മംഗളാനന്ദൻ ✍ ഇരുപത്തിയൊന്നാം ശതകത്തിൽ നിന്നുംഒരു വർഷം കൂടി കൊഴിഞ്ഞു പോകവേ,പടിയിറങ്ങുന്ന ‘ഡിസംബറിന്നു’ നാംവിടചൊല്ലാൻ രാവിൻ കുളിരിൽ നില്ക്കവേ,അകലെ നിന്നാഴിത്തിര മുറിച്ചെത്തുംഅശുഭവാർത്തകൾ ഭയം പകരുന്നു.കടൽ കടന്നെത്തും പുലരിക്കാറ്റിനുവെടിമരുന്നിന്റെ മണമുണ്ടിപ്പൊഴും.പകയൊടുങ്ങാത്ത ഡിസംബറിൻ മുന്നിൽചകിതചിത്തയായ് ‘ജനുവരി’ നില്പു.നിരന്തരം നാശം വിതയ്ക്കുവാൻ മിസ്സൈൽപരസ്പരം…
