കർമ്മമൊഴിമഴയായ്*..
രചന : അൻവർ ഷാ ഉമയനല്ലൂർ✍ അഴകിൽ തുളുമ്പും മധുരമാകട്ടെ നീ-യകമേ നിറയും മരന്ദമായീടട്ടെ.മഴവില്ലുപോലല്പ സമയമാണെങ്കിലുംഅഴലകറ്റുന്നതാം മിഴിവേകിടട്ടെ നീ. പുഴപോലെ നിർമ്മല സ്നേഹമോടൊഴുകുവാ-നിരവിലും നീ നിത്യ കവിതയായ് മാറട്ടെവഴിമാറിനിൽക്കാതൊരുമയോടണയുവാൻകരളിലായാർദ്രമാം പുലരികളുണരട്ടെ. മൊഴികളിൽ മിഴികൾതൻ കരുണയുണ്ടാകട്ടെമഴപോൽ ഹരിതാഭ ശോഭ നീ പകരട്ടെതാരാക്ഷരങ്ങളാലാദിത്യ ഹൃത്തടംതമസ്സകറ്റീടുന്നയുദയമായ്…
