Category: കവിതകൾ

അക്ഷരപ്പൂക്കൾ

രചന: അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ അർക്കനേകിയയുത്സാദനത്താലെഅനുക്ഷേപണ മലരുണരുമ്പോൾഅപദാനകർമ്മത്താലാസിതമാകിയഅപചിതവനവാടിയുത്സാഹമോടെ.അനംഗരഥമേവുംവസന്തപാദത്തിൽഅക്ഷരനൂപുരമണിക്കിലുങ്ങുമ്പോൾഅപരാജിതാക്കാന്തിയഴകാകിടുമ്പോൾഅഭയകന്നികൾ നിരനിരയൊക്കുന്നു.അസിതമൊഴിയുന്ന ധൂമളമാകെയുംഅവനിയിലാകെ ചെമ്പട്ടു ചാർത്തുന്നുഅരിയയാതപമുതിരുന്നൊരാവേശംഅഗമത്തിലായി ആപാദമലിയുവാൻ.അധരപുടത്തിലാമധുവാണിയുതിർന്നുഅക്ഷരചോലകളാർത്തൊഴുകുമ്പോൾഅഭിമതമോടെ അലിയുവാനായായിരംഅടവീമലർശ്ശിരസ്സുണരുമ്പോലാശ്ചര്യം.അനുക്ഷണമലിയുന്ന കാറ്റിനോടായിഅനൂകൂലസല്ലാപമാർന്നിതായലർവാടിഅകതാരിലിമ്പമാർന്നാസ്വദിച്ചവരെന്നുംഅത്യോത്സാഹത്താലെ ആസ്വദിക്കാൻ.അസുക്കളിലായിച്ചേർന്നാകർണ്ണത്തിൽഅതീവരഹസ്യങ്ങളാർത്തങ്ങോതിയുംഅലയുമ്പോലനുഭവമാകുന്ന കാഴ്ചകൾഅഴകായകഥാമൃതമായാനന്ദമോതിയും.അവധാരണമാർന്നിണങ്ങിയസൗഹൃദംഅചഞ്ചലമൊന്നിപ്പിച്ചോരവധാനത്താൽഅൻപിന്നായോടുന്നഴകാർന്നജാലങ്ങൾഅവ്യയമാർന്നോരാശ്ചര്യഗർഭഗൃഹത്തിൽ .അഭയസ്ഥാനത്തിനായി തേടി നടക്കുന്നഅമ്മവ്രന്ദത്തിന്നരുമയായ മക്കളാൽഅഖിലവുമാവാസയോഗ്യമാമിടമാകെഅരുളുവാനുത്തമഗേഹമായീമണ്ഡലം.അക്ഷരപ്പൂക്കൾ സുസ്മേരഭരിതരായിഅനുബന്ധമാക്കിയപുണ്യസങ്കേതത്തിൽഅംഗാരിതമെല്ലാമെന്നും വായ്ക്കുവാൻഅവലോകനത്താലാരു അടിമയാകുന്നു.അഞ്ജലിയേകുന്നോരരുണകുമാരനോഅനുഗ്രഹിച്ചാദരാൽ അന്തേവാസിയേഅഭിമാനപ്പുരസ്സരമാകാന്തിയിലലിയേഅവതാളമെല്ലാമേയൊഴിഞ്ഞകലുന്നു.അഭിജനസൗഭാഗ്യദായകയിടമായിടംഅഭിവൃന്ദമൊന്നിച്ചഭിവൃത്തിക്കായിതാഅക്ഷീണമിളയിലദ്ധ്വാനിക്കുമ്പോഴോഅതിവർത്തനസംഗീതരാഗമുണരുന്നു.അന്യരാസ്ഥാനത്തായൊന്നു നിന്നാൽഅക്ഷരവാടിയിലാസ്വാദനത്താലുയ്യോഅപഹരിച്ചൊന്നോടാനാഗ്രഹമുണ്ടാമേഅവ്യയമാർന്നന്ത്യത്തിലലിയുവാനായും.അനന്യജനിദാനകല്പിതകലാമണ്ഡപേഅനുഗ്രഹമാർന്ന ഭദ്രനികുഞ്ചത്തിൽഅഭിമാനപുരസ്സരം നമസ്‌കരിക്കാനായിഅധീശരായൊന്നന്ത്യം വിലയിക്കാനായും.അപസർപ്പകരാരുമിവിടെയണഞ്ഞാലുംഅപവാദത്താലെയാദ്യമികഴ്ത്തുവാൻഅനന്തരമെല്ലാ൦ കണ്ണോടിച്ചിട്ടാശ്ചര്യംഅനുഭാവമോടിവിടെകഴിയാനാശിക്കും.അക്ഷരവാടിയിലായുദ്യാനപാലകൻഅംബരോദയത്തിൽ…

കാണുമ്പോഴെല്ലാംഅമ്മ ഇങ്ങനെയാണ്..

രചന : മധു ശങ്കർ മീനാക്ഷി ✍️ കാണുമ്പോഴെല്ലാംഅമ്മ ഇങ്ങനെയാണ്…ഒരു കൈ എപ്പോഴും ഇടതുകാതിൽ..വട്ടം കുടിപ്പോയതുകൊണ്ടാകാംചുവന്ന കല്ലുപതിച്ച തോടഇടയ്ക്കിടെ കാതുവട്ടത്തിൽ നിന്ന്ഊരിപ്പോരും..!❤️ഏതൊരമ്മയുടെയും അമ്മച്ചന്തംഇങ്ങനെയൊക്കെയാണ്…ചന്തം മാത്രമല്ല, ശീലവും.ചില അമ്മശീലങ്ങള്‍,അതില്ലെങ്കിൽപ്പിന്നെ അവരില്ല..!കാണാന്‍ ഭംഗിയുള്ള ആ തോടമരിക്കും വരെ അമ്മ ഉപേക്ഷിച്ചില്ല..കാതുവട്ടം വെട്ടിത്തൈയ്ക്കാൻഡോക്ടറെ തേടിപ്പോയില്ല..😋വീടിന്റെ മുമ്പിൽ…

പിൻവിളി

രചന : മംഗളാനന്ദൻ ✍️ സായന്തനത്തിൻ മടിത്തട്ടിലിന്നു നാംപോയ കാലങ്ങളയവിറക്കീടക്കവേ,കാതരേ, നിൻ ഗദ്ഗദങ്ങളിലുള്ളൊരുയാതനാപർവ്വമെന്നോർമ്മയിലെത്തുന്നു.അന്നൊക്കെ നാം മനതാരിലൊളിപ്പിച്ചുചിന്നിച്ചിതറിയ സ്വപ്നകുടീരങ്ങൾ.നന്മതൻ തോളിൽ കുരിശു കയറ്റിയഉന്മാദമാർന്ന ലോകത്തു ജീവിച്ച നാംകണ്ടു വളർന്നൊരു മർത്ത്യകുലമിങ്ങുകൊണ്ടാടിടുന്നു കപടദൈവങ്ങളെ.ഏതൊരളവിലും ക്രൂരത പേറിടുംഭീതിദമാം പ്രതിഭാസമല്ലോ നരൻ!ബുദ്ധി വളർന്നു വികസിച്ച മർത്ത്യതയുദ്ധക്കളത്തിലൊടുങ്ങുന്നു നിത്യവും.സത്യധർമ്മാദി…

പാടുക ശാരികെ

രചന : എം പി ശ്രീകുമാർ ✍️ സന്ധ്യയായിതാ നേരവും ശാരികെചാരുശീലെ വരികയരികിലായ്ചൊല്ലെഴുന്ന ശ്രീരാമായണത്തിന്റെഈരടികളെയീണത്തിൽ പാടുകചേലോടെയിന്നു വീടിന്റെയുമ്മറ –ത്തിണ്ണയിൽ കത്തും പൊൻദീപ കാന്തിയിൽനെഞ്ചെരിയുന്ന ചന്ദനത്തിരിതൻആത്മസൗരഭ്യം നീളെപ്പരക്കവെഅദ്ധ്യാത്മഗന്ധം തൂകുന്ന പുണ്യമായ്തുളസി മുറ്റത്തു കൈകൂപ്പി നില്ക്കെആനന്ദമോടെ പാടുക ശാരികെആ ദിവ്യ ശ്രീരാമചന്ദ്ര കഥകൾശേഷശായി ജനിച്ചതും…

*നവരമ്യമാം ഗാന്ധിസ്മരണകൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ നഗ്നപാദനാ,യുന്മേഷ പ്രകൃതിയാൽനവരമ്യ പുലരിപോലുണരുമുത്സാഹിയായ്നാടിൻ പ്രസന്നാർദ്രരൂപനാം ഗാന്ധിജിനടന്നുണർത്തിയ,ന്നുദയാർദ്ര ചിന്തകൾനക്ഷത്രലോകത്തുയർന്നതാം പാർവ്വണ-നന്മപോലുളളിൽത്തിളങ്ങുന്ന വെണ്മയാൽനവരത്നമെന്നപോൽ ശോഭിച്ച ഹൃത്തിനാൽനവ്യ സ്വപ്നോദയമേകി മഹാരഥൻ.നാളെയാകട്ടെയെന്നല്ല;യിന്നുണരുവാൻനന്മാർദ്രമായിപ്പറഞ്ഞയാ, ഗുരുവരൻനഗരീയസ്വപ്നമ,ല്ലുദയഗ്രാമങ്ങൾതൻനക്ഷത്രവീഥിയൊരുക്കി ഹൃദയങ്ങളിൽ.നിശ്ചയദാർഢ്യം സ്ഫുരിച്ച നയനങ്ങളാൽനിർണ്ണയമൊന്നായുണർന്നു യുവഹൃത്തടംനിറകതിർപോലെത്ര രമ്യമായ് ഗ്രാമ്യകം;നിറവിൻപുലരിപോലാർദ്രമായ് ജീവിതം.നാടിൻവിമോചനമെന്ന യാഥാർത്ഥ്യവുംനടുനായകത്വംവഹിച്ചതാം സിദ്ധിയുംനാനാവിധത്തിൽപ്പകർത്തുന്നു പാരിടംനന്മോദയത്താൽത്തിളങ്ങുന്നു ഭാരതം.നടമാടിടുന്നില്ലെയോരോ…

🍁🍁 കാവ്യനീതിയും കവിയുടെ മുക്തിയും 🍁🍁

രചന : തെന്നൂർ രാമചന്ദ്രൻ ✍️ ചിന്തയെ സ്നിഗ്ധമാക്കുംവാക്കുകൾ തേടുന്നിതാഅന്തരാത്മാവിലുള്ളപൂർണ്ണകാമൻ നിത്യവുംസന്തതം വന്നുചേരുംപാവന സങ്കല്പങ്ങൾസുന്ദരപൂജാമലർധന്യത പേറുന്നവവായുവിമാനത്തെപ്പോൽമേഘപാളി സ്പർശനംആയുർബലം തേടുന്നുഭാവനാനുഭൂതികൾവൈയ്യക്തികാനുഭൂതിതേടുന്നു വാചാലതശയ്യാസുഖം തേടുന്നുവൈഖരീ ധന്യ ചിന്തവീരവിരാടചിന്താശകലങ്ങൾ പൂക്കുമ്പോൾതാരുണ്യമേ ചൊല്ലണംസാഹസസന്നാഹങ്ങൾപാരിലെ യാത്രയിൽ നാംകാണും ചേതോഹരങ്ങൾആരിലും കൗതുകത്തിൻഐഹികസംപോഷണംചന്ദനഗന്ധം കുളിർസുന്ദരാനുഭൂതികൾഎത്രയും സമ്മോഹനംനന്മ നമ്മിൽ പകരുംഅന്യരെപ്പറ്റി ചിന്തചെയ്യുന്ന നല്ലവരാൽപുണ്യ…

കലിയുടെ ആത്മരോദനം

രചന : രമേഷ് എരണേഴുത്ത് ✍️ താന്നി വൃക്ഷ ചുവട്ടിലിരുന്നു വിരൂപനാംബാഹുക വേഷം ധരിച്ച തേരാളിയാം നളൻഅയോദ്ധ്യാ മന്നവനാം ഋതുപർണ്ണൻ്റെ കൃപയാൽഅക്ഷഹൃദയ മന്ത്രം ഗ്രഹിച്ചാ നേരമതാനളശരീരത്തിൽ കുടിയിരുന്നൊരു വിപത്താംകലി രക്തം ചർദ്ദിച്ചു മൃതാവസ്ഥയിലായുടൻഅലറിക്കരഞ്ഞു കൊണ്ടാ നള തനുവിൽ നിന്നുമാവൃക്ഷ ചുവട്ടിൽ ഭയമോടെ…

കാലാപാനിയിലേക്ക്

രചന : ശാന്തി സുന്ദർ ✍️ കാത്തിരിപ്പിന് കണ്ണീർ മുഖമാണെന്ന്നിന്നോട്,എന്നെ വലംവച്ചു തോറ്റുപോയൊരു കാറ്റ്കിതച്ചോടിയ്യെത്തി കുശുമ്പ് പറഞ്ഞാൽനീ വിശ്വസിക്കരുത്.നിന്നെ കാത്തിരിക്കുന്ന നേരങ്ങളിലൊന്നുംഎന്നുള്ളിലൊരുവിരഹിണി പിറന്നിട്ടേയില്ല..നിന്നെ ഞാൻകണ്ണ് തുറന്ന് ഓർത്തിരിക്കുമ്പോൾഇരുമിഴികളുംഞാനും നീയുമാകും.കാഴ്ചകൾ ഭാഷയാകും.നിന്നെയോർത്തണിഞ്ഞ നക്ഷത്രമൂക്കുത്തിനമ്മുടെ കുടിയാകും.ഞാൻ തൊട്ട കറുത്ത വട്ടപ്പൊട്ട്രാത്രിയായി മാറുംനീയാരാത്രിയിലേക്ക് നിലാവായി വന്നിറങ്ങുംവിയർത്തു…

മൗനനൊമ്പരം😢😢😢

രചന : ഗിരിജാവാര്യർ ✍️ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോകുന്ന പെണ്ണിന്റെ മൗനത്തിന്റെ വ്യാഖ്യാനം നിങ്ങളറിയാറുണ്ടോ?ചിലപ്പോഴൊക്കെ അതറിഞ്ഞുവരുമ്പോഴേക്ക് അവൾ ജീവിതത്തിൽനിന്നുമകന്നുപോകും, തിരിച്ചുപിടിക്കാനാകാത്തവിധം!!👇 ഇടറുന്നമൗനത്തിന്നിഴതേടി പോകുന്നോ –രിടനെഞ്ചിൻതാളത്തിൽ ചേർന്നുനിൽക്കേ,അലരിട്ടുനിൽക്കുമൊരായിരമാശതൻപുലരിപ്പൂവെട്ടം മനസ്സിനുള്ളിൽഒരുവേള നിന്നുടെയാത്മഹർഷത്തിന്റെകരിമിഴിക്കോണിലെയഞ്ജനത്തിൽപിടയുന്ന വാക്കിലെ മൗനത്തിനാഴങ്ങൾതിരനീക്കിക്കാണാനുറിയാത്തതോ?കരയുന്നകണ്ണിൽ നീയടവെച്ച ദുഃഖങ്ങൾഇളമഞ്ഞിൻകുളിരായി ത്തീർന്നുവെന്നോ?അവ നിന്റെ സ്വപ്നത്തിൽ ചിത തീർത്തൊരഗ്നിയിൽഅറിയാതെ…

മരീചിക

രചന : മംഗളാനന്ദൻ ✍️ ചക്രവാളത്തിനുമപ്പുറമുള്ളൊരുസ്വർഗ്ഗവാതിൽ തേടിപ്പോയൊരെൻകൂട്ടുകാർ,ഇത്തീരഭൂമിയിലേക്കു തിരികെ വ-ന്നെത്തിയിട്ടില്ലതു സത്യമോ മിഥ്യയോ?സ്വപ്നങ്ങളെത്രയോ പൂത്തുനിൽക്കുന്നൊരുകല്പകവാടിയാണെന്നു ചൊല്ലി പലർ.വിണ്ണിലെ നക്ഷത്രകന്യകൾ ഭൂമിയിൽവന്നിറങ്ങുമിടമെന്നരുളും ചിലർ.ചേലയഴിച്ചു കുളക്കടവിൽ വെച്ചുസായന്തനങ്ങൾ നീരാടുന്നതായ് ചിലർ.തങ്കക്കിനാക്കൾ വിരുന്നുവരുമത്രേകുങ്കുമം വാരിവിതറിയ വീഥിയിൽ.വേനലിൻ ചൂടിലഭയാർത്ഥി കാണുന്നകാനൽജലം മോഹഭംഗമായീടവേ,മുന്നിലെ സന്ധ്യകൾ ചക്രവാളത്തിന്റെപിന്നിലേക്കെന്നും വിളിക്കുന്നു മർത്ത്യനെ.രാവും…