പ്രണയം പ്ലാവായിമാറുമ്പോൾ ,
രചന : പ്രസീദ.എം.എൻ ദേവു ✍ ഉറപ്പും, ബലവുമില്ലാത്തതടിയാണെങ്കിലുംസൂക്ഷിക്കുന്തോറുംഏറെകാലം നിൽക്കാമെന്ന്പ്രണയിക്കുന്ന പ്ലാവ് മരം,കോരിക്കുടിക്കുന്തോറുംസ്വാദുള്ള കൈയ്യിലുകൾപോലെ എന്നും പ്രണയിച്ച്രുചി പകരാമെന്ന് പ്ലാവില,എത്ര ഉണക്കിയാലുംകത്തിക്കുമ്പോൾഞാൻ നിന്നെയോർത്ത്പുകയുമെന്ന് പ്ലാവിൻ കമ്പുകൾ,അത്രമേൽ ഒട്ടിയൊട്ടിനീയകറ്റി മാറ്റുമ്പോളുംവേർപ്പെടാൻ കൂട്ടാക്കാതെഞാനെന്ന് ചക്കമുളിഞ്ഞികൾ,വേദനയ്ക്കില്ലെങ്കിലുംനിന്റെ ഇടയ്ക്കത്തെ വാക്കുകൾഎന്നെ കുത്തി നോവിക്കാറുണ്ടെന്ന്പാകം വന്ന ചക്ക മുള്ളുകൾ…
