സ്വാതന്ത്ര്യം🔹
രചന : ജിസ്നി ശബാബ്✍ പുരപ്പുറത്ത് കയറി കൊടിനാട്ടണംഎന്തിനെന്ന് ചോദിക്കരുത്രാജ്യസ്നേഹികളാണ്.ആഹ്വാനങ്ങള്‍ നെഞ്ചിലേറ്റി തെരുവിലിറങ്ങണംഎങ്ങോട്ടെന്ന് ചോദിക്കരുത്ഉത്തമപൗരന്മാരാണ്.പ്രഖ്യാപനങ്ങളത്രയും കണ്ണുമടച്ച് വിശ്വസിക്കണംഎവിടെയെന്ന് ചോദിക്കരുത്വിശ്വസ്ത പ്രജകളാകണ്.ചോദ്യങ്ങൾ ചോദിക്കരുത്ചൂണ്ടുവിരലുയർത്തരുത്മുഷ്ടിചുരുട്ടരുത്ശബ്ദമുയരരുത്തച്ചാലും കൊന്നാലും കാണാത്തൊരു കണ്ണുംനിലവിളിച്ചാലും അട്ടഹസിച്ചാലുംകേൾക്കാത്തൊരു കാതുംഒച്ചപൊങ്ങാത്തൊരു നാവുംജന്മഭൂമി അമ്മയെന്ന ചിന്തയുണരാത്തൊരു ഹൃദയവും വേണം.അല്ലെ ഞങ്ങളിനിയും,ദേശീയഗാനം ഈണത്തിലുച്ചത്തിൽ ചൊല്ലുംഎന്നാണ് സ്തുതിഗീതം…
