പകലും രാവും (വൃത്തം : കേക)
രചന : എം പി ശ്രീകുമാർ ✍️ പകലും രാവും തമ്മിൽപ്രണയിയ്ക്കുകയല്ലൊകല്പിതനിയോഗത്തിൻപ്രയാണപഥങ്ങളിൽഇരുനേരവും തമ്മി-ലരികിലണയുമ്പോൾഅഞ്ജിതകാന്തി ചിന്നികുങ്കുമം പടരുന്നുനിറഞ്ഞയനുരാഗകുങ്കുമമുകിലുകൾനിറഞ്ഞമധുവർഷംപെയ്യുകയാണനേരംപുണർന്നു പിരിയുന്നുമുകർന്നു പിരിയുന്നുനുകർന്നു പിരിയുന്നുഇരുനേരവുമവർഇരുളും വെളിച്ചവുംഇഴചേർന്നൊഴുകുന്നനറുപൂനിലാവു പോൽവിരിഞ്ഞാ മുഹൂർത്തങ്ങൾപ്രണയം പൂത്തുലയുംഇരവുപകൽകളാംഇരുചിറകുകളിൽപാറുകയാണു കാലം.
