വിക്ടർ
രചന : മധുശങ്കർ മീനാക്ഷി ✍️ വെള്ളിയായനി മലഭ്രാന്തെടുത്തൊഴുകിയഅന്നത്തെ രാത്രികുട ചൂടാതെനീയെവിടേയ്ക്കാണ് വിക്ടർനടന്നുപോയത്…?ഞാൻ കരുതി,മലമുഴക്കി വേഴാമ്പലുകളുടെഅച്ചടക്കമില്ലാത്തകൂടുതേടിപ്പോയിരിക്കുമെന്ന്..!ആ കൂട്ടിൽ ഒരു ദിവസമെങ്കിലുംരാപാർക്കണമെന്ന്മുമ്പ് നീ പറഞ്ഞിരുന്നല്ലോ…!ഒറ്റ ക്ലിക്കിൽ നീ വരച്ചബ്ലാക്ക് ആന്‍ഡ് വൈറ്റ്ചിത്രങ്ങളെപ്പോലെയാവുംഅവയുടെ കൂടും…!ആകാശവും ഭൂമിയും കടലും കരയുംഒന്നിച്ചുണ്ട്, ഒന്നിച്ചുറങ്ങി,ഒന്നിച്ചിണചേർന്ന്പൊട്ടിവീഴുന്ന കൂട്..!ആ കൂട്ടില്‍ ,…
