ശ്രീനാരായണഗുരുദേവ ജയന്തി..
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ മാനവശ്രേയസ്സിന്നുദയപ്രദീപമേ,മതമസ്തമിപ്പിച്ച മനീഷിതൻ മാർഗ്ഗമേ,കൈരളിക്കൂർജ്ജ പ്രസന്നാർദ്രരൂപനാംശ്രീനാരായണ ഗുരുവാം പ്രകാശമേ,നന്മവിളയിച്ചുണർവ്വിൻ ധന്യജീവിതം;മാതൃകയോടുണർത്തീ ശ്രേഷ്ഠകാവ്യകംമഹിയിതിൽ മനസ്സുകൾക്കേകീ മഹാബലം;മഹനീയ മർത്യരായ് മാറ്റിയാ, ഹൃത്തടം.ആത്മബോധത്തിൻ പ്രസന്നാർദ്ര ഗോപുരംഹൃദയവാക്യത്തിൻ മഹനീയമാം വരംആർദ്രമായ് ജ്ഞാനാമൃതം തന്ന കാവ്യകംശ്രീനാരായണ ഗുരുദേവ ചിന്തകം.കേരളമൊന്നായുണർന്നതിൻ ഹേതുവാംപരിപൂർണ്ണ ദിവ്യജ്ഞാനത്തിൻ…
