കർണ്ണജ്യാഘോഷം
രചന : ഗിരിജ വാര്യർ ✍ അർജുനൻ അനുജനെന്നറിഞ്ഞ കർണ്ണന് അവനോട് തോന്നിയ വികാരമെന്തായിരിക്കാം? വാത്സല്യം?ശാപങ്ങൾ അശനിപാതമാകുമ്പോൾ ആ മനസ്സ് വേദനിച്ചിട്ടുണ്ടാവുമോ? അതോ വിധിഏറ്റുവാങ്ങാൻ സന്നദ്ധമായോ? പശ്ചിമാകാശത്തിൽ രക്താരുണാഭമായ്നിശ്ചലം നിന്നിടും മാർത്താണ്ഡദേവന്റെചെമ്പട്ടുചേലയിലൂർന്നിടും ചോരയിൽചിന്നിത്തെറിച്ചു സന്ധ്യാംബരവീചികൾ!! നാളത്തെ സംഗ്രാമഭൂമിയിൽ നേർക്കുനി-ന്നായോധനത്തിന്നു കോപ്പിട്ടുപോരുന്നൊ –രാരോമലേ!!…
