മുറിവുകളുടെ ദിനപത്രം
രചന : അനിൽ മാത്യു ✍ എന്റെ മരണത്തെക്കുറിച്ച്എഴുതുന്നവർ“അവൻ പോയി”എന്നൊരൊറ്റ വരിയാൽഎന്നെ അവസാനിപ്പിക്കരുത്.ഞാൻ പോയിട്ടില്ല…എന്റെ കരച്ചിലിന്റെശബ്ദങ്ങൾ ഇനിയും മതിലുകൾക്കുള്ളിൽ കുടുങ്ങിയിരിക്കുന്നു.നിങ്ങൾക്ക്കേൾക്കാതിരിക്കാൻ മാത്രംനിങ്ങൾ ചെവികൾഅടച്ചിടുന്നുവത്രേ.എന്റെ കണ്ണുകൾ അടഞ്ഞുകിടക്കുമ്പോൾഅതിൽ ഉറക്കം മാത്രമല്ല,ജീവിച്ചിരിക്കുന്നവർക്കു പോലുംസഹിക്കാനാകാത്ത തീപ്പൊരി അടങ്ങിയിരിക്കും.നിങ്ങൾക്കത് നോക്കാനുള്ള ധൈര്യമില്ലാതെ“കണ്ണുകൾ ശൂന്യം” എന്നു കുറിക്കരുത്.എന്റെ ചുണ്ടുകൾവിളറിയപ്പോൾഅവിടെ…
