കൊന്ന പാപം.
രചന : ഗഫൂർകൊടിഞ്ഞി✍ തിന്നു തീരാത്തകൊന്ന പാപങ്ങൾകാലത്തിന്റെ കാവ്യനീതി പോലെമൗനത്തിന്റെ വാൽമീകമുടച്ച്ഉയർത്തെഴുന്നേറ്റിരിക്കുന്നു.ഭക്തിയുടെഹരിത തീർത്ഥങ്ങളിൽ നിന്ന്വിഷവാഹിയായ ദുർഗന്ധംനാസാ രന്ധ്രങ്ങളിൽ കനക്കുന്നു.കണ്ണീരണിഞ്ഞകബന്ധങ്ങളും തലയോട്ടികളുംകടും കിനാവ് വിട്ടെഴുന്നേറ്റ്നീതിക്ക് വേണ്ടി മുറവിളി കൂട്ടുന്നു.പകയുടെ പെരുമ്പാമ്പുകൾനേത്രാവതിയുടെ തീരങ്ങളെതിരിഞ്ഞു കൊത്താൻ കാത്തിരിക്കുന്നു.വെറിപിടിച്ച ധർമ്മാധികാരികൾപേനായ്ക്കളെപ്പോലെവിറളി പിടിച്ച്ഒളിയിടങ്ങളിലേക്ക്നെട്ടോട്ടമോടുന്നു.മോക്ഷ പ്രാപ്തിയുടെതാഴ് വാരങ്ങളിൽ നിന്ന്മോക്ഷം കിട്ടാത്തആത്മാക്കളുടെ…
