മേഘകാളികാനടനം
രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ മയൂഖമാലയിൽ കണ്ടു ഞാനിതാമേഘകാളികയുറയും ഗർജ്ജനംമൂടുപടത്തിലഗ്നിയായി അവൾമൂർച്ചയോടിതാതീയായാളുവാൻ. മൂർത്തിയായവളുഗ്രതയിലായിമഥനഭേരിയാലുരുക്കുകാലുകൾമേദിനിയെ മെതിച്ചുമദിച്ചവൾമാരിയായി ചെയ്തിറങ്ങുവാൻ. മാറിടങ്ങളുലച്ചുലച്ചിരുളിലായിമിന്നലാർന്നു ഇന്ദുഗോപമായിമാർദംഗിതൻ്റെ മിഴാവ് കൊട്ടുന്നമൃദുലരവമതിലൊഴുകുവാൻ. മാലിനിയവൾ അഗ്നിലിംഗമായിമണ്ഡലത്തിൽ തീ ചീറ്റുമ്പോൾമലമുകളിലെ മറുതയാർന്നങ്ങുമഹാമേരു പോലെ വിപുലമായി. മരീചിയേപ്പോൽ വെളിച്ചമേകുന്നുമുഖമാകെ ഉറഞ്ഞംഗാരമാകവേമുറ്റമാകെയാ തെയ്യക്കോലങ്ങൾമാർക്കച്ചകെട്ടിയുലഞ്ഞാടുന്നു. മുറ്റി…
