Category: വൈറൽ

കടൽ ഞണ്ടുകൾ

രചന : ജയന്തി അരുൺ ✍ ഒന്നു കണ്ണടച്ചു നോക്കൂ.ഈ ചിത്രത്തിൽകൊച്ചമ്മിണിയുണ്ട്.കൊച്ചമ്മിണിയുടെകയറിന്റെയറ്റത്ത്അമ്മയുമുണ്ട്.അമ്മയുടെ സാരിത്തുമ്പിൽകൊച്ചമ്മിണിപെറ്റ സുന്ദരി.കണ്ണൊന്നുകൂടിഇറുക്കിയടച്ചു നോക്കിക്കേ.കൊച്ചമ്മിണിയെആരോ കൈപിടിച്ചുപച്ചപ്പിൽനിന്നുംഇറക്കുന്നുണ്ടല്ലോ?വാലുപോലെ സുന്ദരിയും.കണ്ണൊന്നുതിരുമ്മിനോക്കുമ്പോൾകീമോ തളർത്തിയ അമ്മചിത്രം നിറഞ്ഞു കിടപ്പുണ്ട്.പുല്ലു കരിഞ്ഞുമൊട്ടയായ ചിത്രത്തിൽനിന്നുംകണ്ണുവലിച്ചു തുറക്കുമ്പോൾഅമ്മ ചിത്രത്തിൽനിന്നിറങ്ങിചുമരിലെവസന്തത്തിനുള്ളിൽചിരിക്കുന്നു.സൂക്ഷിച്ചു നോക്കിക്കേ.കൊച്ചമ്മണിയെനുണഞ്ഞു സുന്ദരിവസന്തത്തിന്റെചോട്ടിലിരിപ്പുണ്ട്.ചിത്രത്തിലെവിടെയുംഎന്നെ കണ്ടില്ലെന്നോ?എന്റെ ചിത്രമല്ലേയിവിടെപച്ചപുതച്ചു കിടക്കുന്നത്.സൂക്ഷിച്ചു നോക്കൂഅതിൽനിന്നെത്രകടൽഞണ്ടുകളാണ്പെറ്റുപെരുകിവസന്തത്തിലേക്ക്കൈപിടിക്കാൻഇറങ്ങിവരുന്നത്.വരൂ,ഒരു മൊട്ടക്കുന്ന്വസന്തത്തിലെചുമർച്ചിത്രമാകുന്നത്കണ്ണു കെട്ടിയാൽഉറപ്പായും…

ഇരുപത്തഞ്ചാം നൂറ്റാണ്ടിലെ കാഴ്ച ബംഗ്ളാവ്..*

രചന : ജിബിൽ പെരേര ✍️. ഉറ്റവരെല്ലാവരും മരിച്ചിരിക്കുന്നു.നൂറ്റാണ്ടുകളും പിന്നിട്ടിരിക്കുന്നു..അത്ഭുതം!ഞാൻ മാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്നു.ജീവിക്കാൻ വേണ്ടിഞാനൊരു കാഴ്ചബംഗ്ലാവ് തുടങ്ങി.വരൂ… വരൂ…എല്ലാവർക്കുംആ കാഴ്ചബംഗ്ലാവിലേക്ക് സ്വാഗതം..കൊമ്പുകളുള്ള കുതിരയാണ്ആദ്യത്തെ കാഴ്ച..തുമ്പിക്കൈ ഇല്ലാത്ത ആനയുംകാലുകളുള്ള മലമ്പാമ്പുംപറക്കുന്ന ഒട്ടകവുംനിങ്ങൾക്കവിടെ കാണാം.ചിറകുകളില്ലാത്ത പരുന്തിനെയുംമരുഭൂമിയിൽ ജീവിക്കുന്ന അട്ടയേയുംനിങ്ങൾ ‘സെൽഫി’യെടുത്ത് വെറുപ്പിക്കരുത്.സംസാരിക്കുന്ന മീനുകളാണ്മറ്റൊരു…

കണ്ടനാർ കേളൻ തെയ്യം🔥പയ്യന്നൂർ,കണ്ണൂർ

രചന : കവിത രമേഷ് ✍️ ദൈവങ്ങൾ നൃത്തമാടുകയാണ്.രക്തവർണ്ണാങ്കിതമായ അണിയലങ്ങളും,അഗ്നിയുടെ നിറച്ചേരുവകളാൽകഥാപാത്രത്തിൻ്റെ സ്വരൂപമാവാഹിച്ചമുഖത്തെഴുത്തുമായി ദൈവം സന്നിവേശിച്ചകോലധാരി നിറഞ്ഞാടുകയാണ്.കലകളുടെ സമഗ്രത കണ്ടാണോ,സ്വരൂപത്തിൻ്റെ പ്രഭാവത്താലാണോനാം സ്തബ്ധരാകുന്നതെന്നറിയില്ല.അധഃസ്ഥിതന്റെ ആത്മപ്രകാശനംദൈവക്കരുവായി മാറുന്ന ഈ അനുഷ്ഠാന കലഗോത്രസംസ്കാരത്തിൻ്റെ സത്തയും സമ്പന്നതയുമാണ്!പൂക്കട്ടി മുടിയും,ഇരട്ട ചുരുളിട്ടെഴുത്തും വെള്ളത്താടിയും,ചിറകുടുപ്പ് അരച്ചമയവുമായിമേലാകെ മഞ്ഞൾ പൂശി“ഉടലിൽ…

ഉടലോടെ സ്വർഗത്തിൽ എത്തിക്കാം

രചന : ജിഷ കെ ✍ ഉടലോടെ സ്വർഗത്തിൽ എത്തിക്കാംഎന്ന വാഗ്ദാനമൊന്നും കവിത ചെയ്യുന്നില്ലപരമ്പരാ ഗതമായി ചെയ്തു വരുന്നതെറ്റ് കുറ്റങ്ങൾഎണ്ണിയെണ്ണി പറഞ്ഞ്അത് നിങ്ങളെതിളക്കുന്ന എണ്ണയിലൂടെ നടത്തിക്കുക മാത്രമേചെയ്യുന്നുള്ളൂ…പരലോകം കണ്ടവരാണ്ഓരോ കവികളും…തിരിച്ചു വരാൻ കൂട്ടാക്കാതെ ഇപ്പോഴുംആത്മഹത്യ മുനമ്പുകളെഓർത്ത് ഉറക്കെ ഉറക്കെവിലപിക്കുന്നവർ…കവിത ഒരു നാട്ടു…

നിറപ്പൂവ്

രചന : അജിത്ത് റാന്നി✍ പേറ്റുനോവിൻ കനൽക്കാടടുക്കും മുമ്പേആറ്റുനോറ്റുണ്ടായൊരുണ്ണിതൻ രൂപത്തിൻമാറ്റളന്ന് മനപ്പായസമുണ്ട്നീറ്റലകന്ന മനമോടിരിപ്പവൾ.ആറ്റക്കുരുവിതൻ കൂജനത്തെയവൾപാറ്റിപ്പെറുക്കിനെഞ്ചോട് ചേർത്തുംകാറ്റിൻ തലോടൽ മൃദു സ്പർശ്ശമെന്നോർത്ത്ഒറ്റയ്ക്കിരുന്ന് നിർവൃതി പൂകും.മുറ്റത്ത് പിച്ചവയ്ക്കാനൊരുങ്ങുന്ന പാദത്തെതെറ്റാതെ കൈവിരലേകുന്ന രൂപത്തെതറ്റുടുത്ത ചേകവർ പോലയാക്കിയാചിത്തത്തിൻ നെറ്റിയിൽ പ്രതിഷ്ഠിച്ചിരിപ്പവൾ.ആറ്റിളക്കത്തിൻ കളകളം പെരുക്കുന്നചാറ്റൽ മഴയിൽ മനം പൂത്തുലഞ്ഞുംഒറ്റക്കണ്ണാലല്ലകകണ്ണിലെ…

സിംഹാസനം”

രചന : ഷാജി പേടികുളം✍ സിംഹാസങ്ങൾ പരിഭവിച്ചുകിണുങ്ങാൻ തുടങ്ങിഭരണാധികാരികളുടെഭാരം താങ്ങാനാവാതെ കിതച്ചു.അവരിരിക്കുമ്പോൾമുട്ടുകൾ വേദനിക്കുന്നുഅവർ ചാരുമ്പോൾമുതുക് വേദനിക്കുന്നു.അവരുടെ കൈകൾതാങ്ങാനാവാതെ ഞരങ്ങുന്നു.കാലുകളുറയ്ക്കുന്നില്ലഇത്രയും ഭാരമുള്ളഭരണവർഗ്ഗത്തെ ഇന്നേവരെചുമക്കേണ്ടി വന്നിട്ടില്ല.എത്രയെത്ര ഭരണാധികാരികൾക്ക്ഞങ്ങൾ ഇരിപ്പിടമായിട്ടുണ്ട്.അതോർക്കുമ്പോൾ രോമാഞ്ചമുണ്ടാകുന്നു.ഒട്ടും ഭാരമനുഭവപ്പെട്ടിട്ടില്ല.എന്തൊരഭിമാനമായിരുന്നു.സിംഹാസനമെന്ന നിലയിൽതെല്ലൊരഹങ്കാരമായിരുന്നു.മറ്റു ചെറു കസാലകൾഅസൂയയോടെ നോക്കുന്നത്കണ്ടു ഞെളിഞ്ഞിട്ടുണ്ട്.ഇന്ന് ചെറു കസാലകൾപരിഹസിച്ചു രസിക്കുന്നു.വയ്യ സഹിക്കാൻ…

വിട പറയുമ്പോൾ .

രചന : ഗഫൂർ കൊടിഞ്ഞി ✍ വായിച്ച് തീരും മുൻപ്വടികുത്തി പിരിയുന്നവാക്കുകൾ പോലെനീ തിരിച്ചിറങ്ങുമ്പോൾകണ്ണുകൾ ഈറൻ തൂകുന്നു.വീണ്ടും വിരഹത്തിന്റെവേനൽ കിനാവുകളിലേക്ക്ഞാൻ എടുത്തെറിയപ്പെടുന്നു.നിൻ മടിത്തട്ടിൽആസ്വദിച്ച ഊഷ്മളതക്ക്ഞാൻ നന്ദി പറയുന്നു.നിന്റെ തണലിൽ നിന്ന് നുകർന്നആത്മീയ ഉൽക്കർഷതക്ക്കടപ്പാട് കുറിക്കുന്നു.തസ്ബീഹുകളുടെഅകമ്പടിയിൽകദനങ്ങളുടെ കെട്ടിറക്കും മുമ്പ്ആത്മ നിർവൃതിയുടെഅക്ഷയ പാത്രം നിറച്ചു…

കറുത്തവൾ.

രചന : സുരേഷ് പൊൻകുന്നം ✍ മഴവില്ലിനേഴ് നിറമെങ്കിലുംഇവളുടെ നിറമാ മഴവില്ലിലില്ല,ഇവളുടെ നിറമശുഭം കലർന്നത്കറുപ്പും വെറുപ്പുമിണ ചേർന്ന നിറം,കാക്ക,കരിങ്കൊടികാലൻപോത്ത്കാർമേഘംകരിംഭൂതംകരിന്തിരികരിംകർക്കടകം,കറുപ്പൊരു മയക്കു മരുന്ന്,ഇവളണിയുന്ന വരവ് കമ്മൽ,കറുക്കാൻ തുടങ്ങിയിരിക്കുന്നു,ഇവൾക്ക് കരിവളയും,കൺമഷിയും വേണ്ട,അഴുക്കും മെഴുക്കും പിടിച്ചചപ്രത്തലമുടിഒരു കറുത്ത തിരുപ്പനിൽ ഒതുങ്ങാതെ,തല കിളച്ചാൽ പഴകിയ എണ്ണമണം,കഴുത്തിലെ കറുത്തചരടിനും…

പുകയുന്ന ലഹരി🚬🚬🚬🫗💀💀💀

രചന : അൽഫോൻസ മാർഗരറ്റ്✍️ പുകയ്കുന്നലഹരിയിൽ മതിമറന്നിന്നു നീ..മരിക്കല്ലേ മനുജാ സമയമെത്തുംമുമ്പേ..ഈ വിഷപ്പുകകൊണ്ടു കൊല്ലുന്നു നിന്നെയും ,നിന്നടുത്തുള്ള സഹജരെത്തന്നെയും.. എന്തിനീയപരാധം ചെയ്യുന്നു മനുഷ്യാ…പുകയുന്ന മരണത്തെ ചാരാതെ , പുൽകാതെനവമായജീവിതം കൈവരിച്ചീടു നീ,നല്ലൊരന്ത്യത്തിനായ് ആശിച്ചിരിക്കൂ നീ… അമ്മതൻകണ്ണീരിൽ മുങ്ങുന്നുകേരളംസോദരിമാരുടെ സിന്ദൂരംമായുന്നുചോരപ്പുഴയാൽ നനയുന്നു നാടിതാലഹരിതൻ…

ദൈവമേനീയാരാ മോൻ

രചന : അശോകൻ പുത്തൂർ ✍️ കാലമേകടലോളംആകുലതകളുംസങ്കടങ്ങളും അപമാനങ്ങളുംനീ തന്നുകൊണ്ടേയിരിക്കുകശിരസു കുനിച്ച്ഞാൻ ഏറ്റു വാങ്ങാംപകരംകരൾകത്തും പോലെരണ്ടു വരി കവിത തരികഇന്നലെ ആരോഅയച്ചു കൊടുത്തയുദ്ധങ്ങളുടെ ആൽബം കണ്ട്ദൈവമിന്ന്വളരെ സന്തോഷത്തിലാണ്ആയതുകൊണ്ട്ദൈവത്തോട് സ്നേഹമുള്ളവർമനുഷ്യനെ കൊല്ലുന്നതിൽപുതുമകൾ പരീക്ഷിക്കൂദൈവത്തെ സന്തോഷവാനാക്കൂനിങ്ങൾക്ക് സ്വർഗരാജ്യം നിശ്ചയം