ഞങ്ങളുടെബാല്യം-നിങ്ങളുടേതും*
രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഇതളിട്ടുണരുന്ന വർണ്ണമുകുളങ്ങളിൽതുളുമ്പിനിൽക്കുന്ന മരന്ദമാം ബാല്യമേ,രമ്യോദയത്തിൻ ചിറകുകൾ തന്നതാംനന്മാർദ്രലോകമേ,യലിവിൻ പ്രഭാതമേ, തുള്ളിത്തുളുമ്പുമൊരു മനസ്സുമായങ്ങനെ-മിന്നിത്തിളങ്ങി വളർന്നതാം സമയമേ,പ്രിയരമ്യ കവിതയായുള്ളിലൂടൊഴുകിയോ-രരുവിയാം മലയാള ഗ്രാമപ്രദേശമേ, മഴയായ് പൊഴിയുന്നഴകോടെ കരളിലായ്;മിഴിവിൻ വനികപോലുണരുന്ന ചിന്തകൾഏഴു വർണ്ണങ്ങളായെഴുതീല്ലെ,നിങ്ങളിൽതെളിഞ്ഞ ബാല്യത്തിന്റെ യാ,നല്ല സ്മരണകൾ? നവകാലമേ,യിന്നുമതുപോലെ കൂട്ടുകാർകിളികൾപോലുണരുന്നതില്ല,യാ;…
