മലയാളങ്ങൾക്കിടയിലെപച്ചത്തുരുത്ത്
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍ മരതകം മിന്നുന്ന മലയാളകാന്തികൾമലയരയർ മൂളിയ മോഹനരാഗംമലയജയുക്തിയാനിർഗ്ഗളിക്കുമ്പോൾമലയാളമാനസം പ്രതിധ്വനിക്കുന്നു. മഞ്ജുളമായൊരു ഭൂമിക തന്നിലായിമാരുത മർമ്മരം ശൃംഗാരമാകന്ദംമേഘധ്വനികളാൽ മാരിയുതിരുമ്പോൾമയിലായിതാനന്ദനർത്തനമാടുന്നു. മിഹികാവൃതമാമലനിരനിരയൊത്തുമതിലുമില്ലാ പരശുരാമക്ഷേത്രത്തിൽമാനവമൂല്യങ്ങളായുയർന്നുയർന്ന്മാധവാരാമകേന്ദ്രനിതാനമായി. മോഹന കാനനം കാദംബരിയായിമല്ലികാനികുഞ്ജത്തിലായിരുന്ന്മാണിക്യരാഗങ്ങളാമോദമാകുമ്പോൾമൂർത്തമാംമാനസമലിഞ്ഞിടുന്നു. മധ്യമാവതിരസരാഗതരംഗിണിമൂളുന്നോരാനന്ദഭേരിയിലായിമുദിതമായൊരാമാനിനിയിലായിമുരജനാദമുഖരിതതന്ത്രിയായി. മോദമാമാരവമായഖിലവുമായതംമയൂഖരേണുവായലിഞ്ഞലിഞ്ഞ്മതിമുഖി തൻ്റെ ശ്രീവിലാസമായിമുക്താവലിയായന്ത്യമണിയായി. മുകുരമാനസമലങ്കാരകേളിയാൽമാറ്റൊലിയാകുന്ന പൂരമേളനത്തിൽമദമാത്സര്യഭേദങ്ങമില്ലാതൊഴുകിമെല്ലെമെല്ലെയായിസാഗരമലിയുന്നു. മോഹിനിഗാന…
