ദുരന്തം വിതച്ചും നേട്ടമുണ്ടാക്കുവോർ
രചന : വിജയൻ ചെമ്പക ✍️ കടുത്ത സാമ്പത്തിക മാന്ദ്യകാലംകടക്കുവാനെന്തുണ്ടു് മാർഗ്ഗമെന്നു്ഉറക്കെ ചിന്തിച്ചൊരു പോങ്ങനോടായ്ഇവന്റ് മാനേജരുണർത്തി തമ്പ്രാ –“മക്കൾക്കു നാളേക്കൊരു നേട്ടത്തിനായ്തെളിഞ്ഞിടുന്നുണ്ടൊരു മാർഗ്ഗമുള്ളിൽക്ഷമിച്ചിരുന്നൊന്നതു കേൾക്കുമെങ്കിൽ,ഉരച്ചിടാം പദ്ധതി പൂർണ്ണമായ് ഞാൻ.ശ്രവിച്ചുടൻ പുണ്ണനുണർന്നു ചൊന്നാൻപണം വരുത്താൻ വഴിയേതതെല്ലാംവരച്ചു കാട്ടെൻ കുഴലൂത്തുകാരാ.കഥിക്കു വേഗം ക്ഷമയൊട്ടുമില്ലേഇവന്റുമാനേജർ ചൊല്ലി…