അച്ഛനെയും കാത്ത്..
രചന : തോമസ് കാവാലം ✍️ ആകാശത്തങ്ങനെ,യർക്കനുദിക്കവേആലിൻചുവട്ടിലുമെത്തി ദ്യുതിആയിരം പക്ഷിക, ളാരവമോടെത്തിആ ദിനം തൂമ നിറഞ്ഞതാക്കി.ഒത്തിരി മോഹത്തോടിത്തിരി നേരം ഞാൻചിത്തിരക്കായലിലേക്കു നോക്കികാത്തിരുന്നന്നു ഞാൻ മുത്താകുമച്ഛനെ-യെത്തിയിരുന്നെങ്കിലൊന്നു കാണാൻസുന്ദരിയാകിലും കായലിന്നോളങ്ങൾവൃന്ദാവനത്തിലെ കണ്ണനെപ്പോൽകട്ടെടുത്തച്ഛനെ കൂട്ടത്തിൽ കൂട്ടുവാൻവിട്ടുതന്നില്ലെന്റെ കൂട്ടിനായി.“സുന്ദരീ! നിന്നുടെ,യന്തകരണത്തിൽസന്ധ്യയെ,യെന്തിനൊളിപ്പിക്കുന്നു .അന്തിയിൽ പോകുന്ന പോക്കിനെന്നച്ഛനെഎന്തേ കവർന്നു നീ…
