മൺചിരാത്.
രചന : സിന്ധു പി ആനന്ദ് ✍️ ഒരു വാക്ക് മിണ്ടിപ്പറയുവാനായിഒരു നോക്ക് കണ്ടു ചിരിക്കുവാനായിവഴിനട്ടു മിഴിവിങ്ങിമൊഴിമുട്ടിപടിവാതിൽ ചാരിപതം പറഞ്ഞങ്ങനെആരെയോ കാത്തുനിന്നതാവാംഓർമ്മകൾ പെയ്യുന്നകിനാക്കളുമായിമൺചിരാതിൻ്റെനുറുങ്ങുവെട്ടത്തിൽവഴിയാത്രക്കാരുടെമുഖം തിരയുന്നു.കുട്ടികൾ കളിയാക്കിചിരിച്ചകന്നുപോയിയൗവനക്കാരുംകാര്യം തിരഞ്ഞില്ലപരിചിതരെല്ലാംകാണാത്ത ഭാവത്തിൽവേഗംചുവടുകൾവെച്ചു മറയുന്നു.അന്തിക്കു കൂട്ടായിട്ടാരു –മില്ലെങ്കിലുംചിന്തക്കു കുറവില്ലൊട്ടു മെന്നാലുംവലനെയ്യും ചിലന്തി പോൽഗതകാലസ്മരണകൾപെയ്യുന്നഹൃദ്യമാംചാരുതതേടുന്നതാവാം.
