മോഹൻലാൽ.
രചന : പള്ളിയിൽ മണികണ്ഠൻ✍️ മോഹനം ലാലേ മല-നാടിന്റെ കോഹിനൂരേമോഹിതംതന്നെ നിന്റേ‐തതുല്യമഭിനയം.അത്ഭുതം,വീരം, ശാന്തംകരുണം, ഭയാനകം,ബീഭത്സം, ഹാസ്യം, രൗദ്രംശൃംഗാര,സമ്മേളനം.സംഗീതമയം വിരൽ-തുമ്പുകൾ പോലുമത്ര-സുന്ദരമഭിനയ-കാഴ്ചകൾ നൽകീടുന്നു.മഹിതം ലാലേ മല-നാടിന്റെ മയൂരമേമധുരംതന്നെ നിന്റെ-നടനം ചേതോഹരം.പൊള്ളുവാക്കസ്ത്രം ശത-കോടികൾ തൊടുത്താലുംപൊള്ളല്ല, നൂനം തവ-പ്രാപ്തിയും ഭാവങ്ങളുംപ്രോജജ്വലം ധീരം സ്വർണ്ണതാരമേ തവഭാവ-മേളനം തിരശ്ശീല-യൊരുക്കും…
