ഗാന്ധി….
രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ ഞങ്ങൾ,ഒരുപാടുപേരുണ്ടായിരുന്നു……!ആഫ്രിക്കയിൽനിന്നുപിടിച്ചുകൊണ്ടുവന്ന,ഇന്ത്യൻ,ബനിയായോടൊത്തുഞങ്ങൾ,ഒരുപാടുപേരുണ്ടായിരുന്നു…….!മുന്നിറക്കൊടിക്കോലിന്റെആഗ്രത്തിൽ ഞങ്ങൾ,“കീ ജയ്” വിളിച്ചു.ഞങ്ങൾ,ഒരുപാടുപേർ“ബനിയാ ക്കീ ജയ്……” വിളിച്ചു.“ഭാരത് മാതാ ക്കീ ജയ്…..”“കീ…..ജയ്……”ജാലിയൻ വാലാബാഗിനെ“മൃഗീയത”യെന്നുപറഞ്ഞ ബനിയാ…..,കസ്തൂർഭായെ,ഗേറ്റിനുപുറത്താക്കിയ,ക്രൂരനായ ബനിയാ……ഇന്ത്യക്കു ബനിയാ രാഷ്ട്രപിതാ…..കാലത്തിനാരാണ്?ആറ്റൻബറോയുടെ, ഗാന്ധിയോ?മയപ്പെടുത്തിയ,മസ്‌തിഷ്‌ക്ക,പ്രക്ഷാളനത്താൽ,അഹിംസയാൽ,ഹിംസിച്ചു വാങ്ങിയ,“അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം…..”,ഇപ്പോഴും…..ജനാധിപത്യത്തിൽ, ഞങ്ങൾ….പ്രജകൾ മാത്രമായി തുടരുന്നു…..പൗരന്മാർ ആവാൻകഴിയാതെ,ബ്യൂറോക്രസി ഞങ്ങളെവരിഞ്ഞുമുറുക്കി ഇട്ടിരിക്കുന്നു.മതവും ജാതിയുംകൊണ്ട്,ഞങ്ങളെ തമ്മിലടിപ്പിക്കുന്നു…..ബനിയാ……ഇവിടെയിനിയും,അർദ്ധരാത്രി…