ഗാനം
രചന : ഷാജി പേടികുളം✍ ഇരവിൻ്റെ കൂട്ടിലെരാപ്പാടി പാടുന്നുരാപ്പൂക്കൾ മിഴിതുറക്കുമ്പോൾഏകാന്ത തീരത്തെശുന്യമാമിരുളിൽപ്രതിധ്വനിപ്പൂയക്ഷഗാനം പോലെരാപ്പാടിപ്പാട്ടിലലിഞ്ഞു രാത്രികരിമുകിൽ കാട്ടിൽവെൺ ചേലയുടുത്തൊരുചേലുള്ള പെണ്ണു നടപ്പൂഅവളുടെ ചെഞ്ചുണ്ടിൽപുഞ്ചിരി വിരിയുമ്പോൾവിരഹത്താൽ രാപ്പാടി പാടീരാവിൻ്റെ നെഞ്ചകം തേങ്ങിഇളങ്കാറ്റു വന്നു മെല്ലെനിശാഗന്ധിതൻ കാതിൽകിന്നാരം ചൊല്ലി മെല്ലെമുത്തമേകുമ്പോൾരാപ്പാടിപ്പാടീ വിരഹത്താൽ തേങ്ങീഇരവിൻ കയങ്ങളതേറ്റുപാടി
