കടുംനീല സന്ധ്യ
രചന : ഷിബി നിലാമുറ്റം ✍️ ആരോ ഉപേക്ഷിച്ചുപോയതുപോലൊരുസന്ധ്യ കടൽക്കരയിൽനിശ്ശബ്ദമായി നിൽക്കുന്നു.ഏകാന്തതയിൽകടുംനീലനിറം നിറയുന്നു.ആ നിറംകണ്ണിൽനിന്ന്ആകാശത്തിലേക്ക്പതിയെ പടർന്നുകയറുന്നു.ഹൃദയത്തിൽഉപ്പുകല്ലുപോലൊരു മുറിവ്പതുക്കെ വളരുന്നു.കടൽ,തിരകളുടെ വെളുത്ത വിരലുകളാൽഓർമ്മകളെ മായ്ക്കാൻവീണ്ടും വീണ്ടും ശ്രമിക്കുന്നു.എന്നാൽഓരോ തിരമടക്കവുംശൂന്യതയെആഴപ്പെടുത്തുന്നു.എന്നിട്ടുംസ്മൃതി—തൊടാതെ തൊട്ടും,മിണ്ടാതെ മിണ്ടിയും,ഒരു പൂവിന്റെ അദൃശ്യപരാഗംപോലെനിശ്ശബ്ദമായി പടരുന്നു.ഒടുവിൽസന്ധ്യയും കടലും ഞാനും—ഒരേ നിറത്തിൽ,കടുംനീലയിൽമുങ്ങിക്കിടക്കുന്നു.ജീവന്റെ നീലപുതപ്പിനുള്ളിൽചുരുണ്ടുകിടക്കുമ്പോൾ,അവസാനത്തെ കരച്ചിലുംകടൽപോലെ…
