Category: സിനിമ

പണ്ഡിറ്റിൻ്റെ സിനിമ നിരീക്ഷണം

രചന : സന്തോഷ് പണ്ഡിറ്റ് ✍️ പണ്ഡിറ്റിൻ്റെ സിനിമ നിരീക്ഷണംഈ സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ , ബഹുമാനമോ അർഹിക്കുന്നവർ അല്ല എന്നതാണ് സത്യം.. അവർക്ക് നിങ്ങടെ പണം ഇഷ്ടമാണ്, നിങ്ങളെ ഇഷ്ടമല്ല എന്നർത്ഥം.സിനിമയിൽ അഭിനയിക്കുക, സംവിധാനം ചെയ്യുക…

തെയ്യപ്പറമ്പിലെ കാഴ്ചകൾ

രചന : ലാൽച്ചന്ദ് ഗാനെശ്രീഅ ✍ കാവിലെ കോവിലിൽ വിളക്കു തെളിഞ്ഞുകാവിലെ തെയ്യാട്ട ത്തുടക്കവുമായികോലങ്ങൾ കെട്ടും പെരുവണ്ണാൻമാരുംവാദ്യക്കാരാം മലയരൻമാരുംകമ്മറ്റിക്കാരും കുടുംബക്കാരുംകാവിൻ പരിസരം ചുറ്റിനടക്കുന്നുആദ്യത്തെ തെയ്യത്തിൻ തോറ്റം തുടങ്ങിചെറുതായി വാദ്യങ്ങൾ കൊട്ടിത്തുടങ്ങിതോറ്റം കഴിഞ്ഞങ്ങ് തെയ്യമിറങ്ങികാവിൻപറമ്പാകെ നാട്ടാരിറങ്ങിബലൂണിൻ കൂട്ടമായ് ഒരു കൂട്ടരെത്തിമറ്റൊരുകൂട്ടർ കളിപ്പാട്ടവുമായുംഓട്ടോവിൽ ഐസ്ക്രീമിൻ…

നല്ലയൽക്കാർ

രചന : മംഗളൻ. എസ് ✍️. അങ്ങേലെകുട്ട്യോള് ഇസ്കൂളിൽ പോയില്ലപഴങ്കഞ്ഞീം പൊതിച്ചോറും ഇല്ലാരിക്കുംപാത്തൂ നീയങ്ങോട്ടുപോയിത്തിരക്കെടീകാപ്പി കുടിക്കാനാ കുട്ട്യോളേം കൂട്ടിവാ. പാറുക്കുട്ടി രണ്ടുതക്കാളി തായോടീചന്തേല് പോയ് വന്നാ തിരികെത്തരാമെടീഅടുക്കളത്തിണ്ണേലിരിപ്പോണ്ട് കോമതീആവശ്യം പോലെടുത്തോടീ നീ തക്കാളി. അയ്യോ മറന്നെടീ കറി അടുപ്പത്താണ്വാറുവറുക്കാൻ കറിയപ്പില വേണംകറിയപ്പിലമരം…

“ആഴിയംബരം “

രചന : മോനിക്കുട്ടൻ കോന്നി✍ ആഴിതന്നോളമായ് വളർന്നവൾ ,ആഴപ്പരപ്പറിഞ്ഞ,മോഹിനി !ആളിപ്പടർന്നംബരമേറിയോൾ,ആവിയായ് ശ്യാമമേഘമായവൾ ! ആകാശഗംഗയിലിരുൾ വീഴ്ത്തി-യാകാരഭിന്നങ്ങളന്യോന്യമാ-യാഞ്ഞിടികൂട്ടി,മിന്നൽത്തീപ്പിണ –രായാളിപ്പടർന്നു, ദുർഗ്ഗയായീ …! ആർദ്രമായ്, സ്നേഹമാരിയായവ –ളാദ്യാനുരാഗിണീ, സംഗീതമായ്!ആഴിയൂഴിയാകെയുഴിഞ്ഞവ –ളാഴത്തിന്നാഴക്കടലായിതേ! ആദിമാതാവായനന്താത്മജ –യാത്മാനുഭൂതിപ്പരാശക്തിയും!ആദ്യന്തഹീന,സർവ്വരൂപിണീ –യാകാശവിസ്മയ,മായാമയീ ! ആദ്യദ്യോവിലുദയകല്പനേ –യഗ്നിപ്പൂക്കളായ് പൊലിഞ്ഞവളേ …!ആധിവ്യാധിയെന്യേ,ശൂന്യാകാശേ ,ആദിത്യസുനിതശ്രീസൂനമായ്..! ആകാശശാസ്ത്രം…

രാവിൻ്റെ ഗദ്ഗദങ്ങൾ

രചന : ഷൈലകുമാരി ✍ കറുപ്പിനേഴഴകാണെന്നല്ലോപഴമൊഴിയെന്നാലും;വെളുപ്പിനുള്ളൊരു ചന്തമെന്നുടെമേനിക്കില്ലല്ലോ! നിലാവിനെന്തൊരു ഭംഗിഅവളെ പ്രണയിക്കും ലോകം;ചന്ദ്രനുമെന്തൊരു ചേല്അവനെ വാഴ്ത്തുന്നെല്ലാരും! ഞാനണയുമ്പോൾ രാക്ഷസജന്മംകൂടെയണഞ്ഞീടും;നിലാവുപോലുമെന്നെ-പ്പേടിച്ചോടിയകന്നീടും! സ്നേഹം തിങ്ങും നല്ലൊരുമനസ്സെനിക്കുമുണ്ടേലും;തിരിച്ചറിയുന്നില്ലാരുമീകറുത്ത ജന്മത്തെ! അടുത്തണയാനൊന്നു ചിരിക്കാൻമടിക്കുന്നു ലോകം;ഈ കറുത്തജന്മം വലിച്ചെറിഞ്ഞുരസിച്ചിടാനായി; അടുത്തജന്മം നിലാവായൊന്നുപുനർജ്ജനിക്കേണം;മനസ്സിലുള്ളോരാഗ്രഹമാണേനടക്കുമോയെന്തോ?

കലിയുഗം

രചന : റുക്‌സാന ഷമീർ ✍️. തണലിടമില്ലാത്ത ജീവിത വീഥിയിൽകളങ്കമറ്റ ജീവനുകളെ കൊന്നൊടുക്കിക്കൊണ്ട് …..ശരവേഗത്തിൽ കാലചക്രമുരുളും…!!വിലാപങ്ങൾ കേൾക്കാതെബധിരനെ പോലെപ്രകൃതി കാതുകൾ അടച്ചു വെക്കും …!!പകലുകൾ മിഴികളടച്ച് ഉറക്കം നടിയ്ക്കും …!!ഇരവുകൾ ഉടയാട മാറ്റിരൗദ്രത നിറഞ്ഞ ചായക്കൂട്ടുകളണിഞ്ഞ്ചതുരംഗക്കളരിയിൽ കരുക്കൾ നീക്കും …!!സത്യത്തിൻ മുഖം…

💥കാടു വിളിക്കുന്നു.💥

രചന : സിന്ധു പി.ആനന്ദ്✍️ പൂങ്കാറ്റു വീശിയപൂമ്പൊടി പേറിയകാട്ടു നീർച്ചോലകൾപാടിയൊഴുകുന്നതീരം പുണരുന്നകരിമ്പാറക്കുട്ടങ്ങൾഇത്തിരിനേരമിരുന്നുകിന്നാരമോതുവാൻമാടി വിളിക്കുന്നുപുല്ലാഞ്ഞിപൂത്തവള്ളിപ്പടർപ്പിലായ്കാട്ടു തെച്ചിപ്പൂവുകൾചുവപ്പു വരക്കുന്നചിത്രത്തിനുള്ളിലായ്മധുവുണ്ട് മദിച്ചുകളിച്ചിടാൻസൂചിമുഖി പക്ഷിചിലച്ചുക്ഷണിക്കുന്നു.പ്രണയം മണക്കുന്നകടമ്പിൻ്റെ ചോട്ടിലെബാസൂരി നാദത്തിലമരുന്നഹൃദയാനുരാഗമായിമുളങ്കാടുപൂത്തുപ്രണയംപകത്തുസ്വത്വം വെടിയുന്നനോവറിയാതെചൂളമടിക്കുന്നു.കാട്ടുക്കുറിഞ്ഞികൾതളിരിട്ട പൂങ്കാവിൽനാഗത്താൻ മലയിലെമാണിക്യം തേടുവാൻവരിക പൂന്തിങ്കളേ.വലുതും ചെറുതുമായ്ഇത്തിരിയിടങ്ങളിൽഉയരത്തിലെത്താൻശിഖരം കുനിച്ചുംഅന്യോന്യം ഉൾച്ചേർന്നുപൊതുയിടമൊരുമിച്ചുപങ്കിട്ടൊരുമനസ്സായിമഴയെപുണരുന്നകാടു വിളിക്കുന്നു.

സൂര്യപരിഭവം

രചന : ജോയ് പാലക്കമൂല✍ രാബിലെ എയ്ന്നേറ്റപ്പോൾ,മേലാകെ ഒരു കോച്ചിപ്പിട്ത്തം,പുരേല് ഇരിക്കാന് കൂടി ശമ്മതിക്കില്ല.പനിനീർകാറ്റിനൊപ്പം പായണമ്പോലുംഎന്നും ചെയ്യണത് ഒരു പണിതന്നെ,അയിനെടേല് എന്തൊക്കെ കാണണം,എന്തൊക്കെ കേക്കണം,മടുപ്പു ബരില്ലെ എല്ലാബര്ക്കും?ബെളബ് പറഞ്ഞ്, ഒരു ദെബസോംഇട്ട്ട്ടൊന്നും പോയിട്ടില്ല നാൻപുരേലെ കാര്യം ഓർത്ത്ട്ടൊന്നും അല്ല,അന്തിക്കൊന്ന് മിന്ങ്ങണം, പിന്നെപുസ്സായി…

നിനക്കിന്നു ശബ്ദമില്ല,

രചന : ഷിനി ജോർജ് ✍ നിനക്കിന്നു ശബ്ദമില്ല,നിനക്കിന്നു സ്വാതന്ത്ര്യമില്ല .നിനക്കില്ലായിന്നൊന്നും സ്വന്തമായിനിൻ പേര് നാരിയെന്നോ ?നീയില്ലാതെ ഭൂമിയിൽ ജീവനില്ലനീയില്ലാതൊരു നാഴികപോലുംപിന്നിടുവാനാകില്ല പ്രപഞ്ചത്തിന് .നിൻ ജീവിതത്തിന്റെയേട്ടിൽവിരിയും മയിൽ‌പീലി തുണ്ടുകൾമറഞ്ഞിരിക്കുവാനാകില്ലൊരിക്കലുംവിരിഞ്ഞിറങ്ങുന്നു മനോഹരിയായ്.നിൻ മൗനത്തിൽ ചികയുമ്പോൾഒരായിരം വിപ്ലവങ്ങൾ മുഴങ്ങുന്നുകൂരിരുട്ടിന്റെ താഴ്‌വരയിൽചിലമ്പൊലി നാദമെന്നപോൽ .നിൻ മനം…

വിദൂരതയിലേക്ക്.

രചന : സലൂജ ✍ എന്റെ തൂലിക തുമ്പിൽ വിരിഞ്ഞ പൂവുകളെല്ലാംനിന്നോടുള്ള പ്രണയമായിരുന്നു..എന്റെ ചിന്തകളത്രയും നിന്നെ കുറിച്ചുള്ളകിനാക്കളായിരുന്നുഎന്റെ കണ്ണുകളിൽ തിളങ്ങിയതത്രയുംനീയെന്ന നക്ഷത്രമായിരുന്നുഎന്റെ ഹൃദയ താളം നീയായിരുന്നുഎന്റെ ശ്വാസം പോലും നീ മാത്രമായിരുന്നുഎന്റെ പുലരിയും പൊൻസന്ധ്യയുംരാത്രികളുമെല്ലാം നിനക്കുവേണ്ടിയായിരുന്നു..എന്റെ മുഖം ചുവന്നു തുടുത്തതും നിശ്വാസങ്ങൾദ്രുത…