ശമനം
രചന : സി.ഷാജീവ് പെരിങ്ങിലിപ്പുറം✍ കനത്ത വാക്കുകൾപറയരുതിനി നീ.പൊള്ളുന്നൊരീയിന്നിന്റെഉഷ്ണത്തിലറിയാതെയാ-തേറ്റകൾ കൊള്ളുമ്പോൾഅസഹനീയമാകുന്നു , സർവ്വം.മഴയോ സ്വപ്നമാകുന്നു.തുറിച്ചു നോക്കരുതിനി നീ.ഉണങ്ങിയയിലകളിൽപടർന്നു വലുതാകുമഗ്നിയ-ണയ്ക്കുവാനിനി വയ്യ.കരുതുക നിൻ ചിന്തയിലല്പംശുദ്ധമാം ജലം, സൗമ്യമാംമൊഴി,യതിൻ തണുത്തവിരലുകളീവെയിൽമുറിവുകളെത്തഴുകിയുറക്കട്ടെ…