ആദ്യം വന്നത്
രചന : വൈഗ ക്രിസ്റ്റി ✍️. അടുപ്പുകല്ലിനരികിൽ പിറന്നു വീണവളായിരുന്നുനല്ലനടപ്പിൻ്റെവിവിധ സർട്ടിഫിക്കറ്റുകൾകൈയിലുണ്ടായിരുന്നുഇടവക പ്രമാണിമാരുടെയുംഅയൽക്കാരുടെയുംകോൺടക്ട് സർട്ടിഫിക്കറ്റുകൾഅവൾ അടുക്കി വച്ചിരുന്നുഅയാൾഅവളെ അടുക്കളയിലേയ്ക്ക്അപ്പോയിൻ്റ് ചെയ്തുഅയാൾക്ക് വേണ്ടിഅവൾ ,വിവിധതരം രുചിക്കൂട്ടുകൾ ചമച്ചുഎന്നാലും ,പെട്ടെന്ന് തന്നെയയാൾക്ക്മടുത്തുഅയാളവളെ അടുപ്പുകല്ലിന്ബലി കൊടുത്തുപിന്നെയും കാത്തിരിപ്പിലേയ്ക്ക്ചാരിയിരുന്നുകുറേയേറെപ്പേർ അയാളുടെവഴിയിലൂടെ നടന്നെങ്കിലുംഅവർ ,മുന്നോട്ടുള്ള യാത്രയിലായിരുന്നുഅക്ഷമയുടെ വന്യമൃഗംഅയാളെ ഉപദ്രവിച്ചു…