ഹരേ നന്ദനന്ദനാ
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ കണ്ണാ,തൃക്കണ്ണുതുറന്നൊന്നു കാൺകനീ,വെണ്ണയുമായ്നിൽപ്പോരെന്നെപൊന്നേയാ,പുഞ്ചിരിപ്പാൽക്കടലിൽ മുങ്ങി,മുന്നിൽ നിൽക്കുന്നൊരീയെന്നെഇക്കണ്ടതൊക്കെയും ഹേ,പരംജ്യോതിസേഅക്കൈകൊണ്ടല്ലോ,സൃഷ്ടിച്ചു!തൃക്കാൽക്കൽ വീണുനമിക്കുകിലല്ലാതെ,സൽക്കീർത്തിയെന്തെനിക്കുള്ളുതൂമയിൽപീലി തിരുകിവയ്ച്ചുള്ളൊരാ,കോമള മൗലിയുംചൂടി,താമരക്കണ്ണനെൻ ചാരെനിൽക്കുമ്പൊഴാ,സാമജഗാനംഞാൻ പാടികൃഷ്ണാ മുകുന്ദാ,ഹരേ നന്ദനന്ദനാ,തൃഷ്ണയകറ്റുവാനെത്തൂകോലക്കുഴൽവിളി കേൾക്കുന്നിതെപ്പൊഴുംചാലെ,ഗോപാലവന്നെത്തൂനിഷ്കർഷിച്ചന്നു മനുഷ്യരോടായി നീ,നിഷ്കാമകർമ്മം പുലർത്താൻനേരി,ലതിൻ സാരമാരൊന്നുചിന്തിപ്പു,പാരിൽ സ്വധർമ്മംനടത്താൻആദിമധ്യാന്തങ്ങളേതേതുമില്ലാത്തവേദസ്വരൂപനെൻ കണ്ണൻഗീതോപദേശം നടത്തി,സനാതന-വീഥിതെളിച്ചൊരെൻ കണ്ണൻ!ആ രാസലീലയതൊന്നിൽ നിന്നല്ലിയീ-പാരിലുയിർക്കുന്നു ജീവൻകാരുണ്യവാരിധിയാകുമമ്മാനസ-താരിനെയാരൊന്നറിവൂ!ഓരോനിമിഷവുമോർപ്പുഞാൻ കൃഷ്ണാ നിൻ,ചാരുതയോലുമാരൂപംആരിലുമദ്ധ്യാത്മഭാവമായ്…