സപ്തവർണ്ണക്കിളി
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ സ്വപ്നത്തിലെന്നോടു കിന്നാരംചൊല്ലിയസപ്തവർണ്ണപ്പൈങ്കിളിയേതത്തിപ്പറന്നു നീയെന്മനോരാജ്യത്ത്കുറുകിപ്പാടിയതേതു രാഗം…ഏതു രാഗം?……….സ്വപ്നത്തിലെന്നോടു ഇന്ദ്രിയങ്ങൾ പൂത്തുലയുന്നരാത്രിയിൽനിദ്രാവിഹീനനായ് ഞാനുണർന്നിരുന്നുഇടക്കിടെക്കേൾക്കുന്ന നിൻരാഗസുധയിൽഎല്ലാംമറന്നു ഞാനെന്നേമറന്നു…എന്നേമറന്നു!……….സ്വപ്നത്തിലെന്നോടു ഇനിയുമീപ്പൂങ്കാവനത്തിലെ മഞ്ഞലകളിൽഇണക്കിളിനിന്നെഞാൻ തേടിയെത്തുംഇവിടെയെൻഹൃദയത്തിൻ സ്പന്ദനംകേട്ടു നീഇനിയും വൈകാതെവന്നണയൂ……വന്നണയൂ……………..സ്വപ്നത്തിലെന്നോടു ഇന്നുഞാനറിയുന്നെൻ മാനസവീണയിൽനിന്നുടെ രാഗമതനുരാഗമല്ലേ ?ആലിംഗനത്തിന്റെ നിർവൃതിനിറയുമെൻമോഹത്തിൻ തീരത്തുനീ വരുമോ…നീ വരുമോ?………………സ്വപ്നത്തിലെന്നോടു
