പറയാതെ പോയ പ്രണയം
രചന : ദിവാകരൻ പികെ.✍️ ഇഷ്ടമായിരുന്നേറെ എനിക്കുനിന്നെ,ഇഷ്ടം പറയാതെ പോയതെന്തെന്നറിയില്ല,പ്രാണനായിന്നും പ്രണയിച്ചിടുന്നുഞാൻ,സിരകളിൽ ലഹരിയായുണ്ടിപ്പോഴും.നിൻ മിഴികോണിലൊളിപ്പിച്ച പ്രണയം,എരിയുകയാണിന്നെൻ നെഞ്ചിൽ,കാണാതൊളിപ്പിച്ചനിൻപ്രണയമറിയാതെ,പോയതൊരുവേള എന്നിലെ ഭീരുത്വ മാവാം.വാതോരാതെമൊഴിഞ്ഞമൊഴികളിൽ,കൊതിച്ച വാക്കുമാത്രംകേട്ടില്ലൊരിക്കലും.മുമ്പിലെത്തുന്ന വേളയിലിഷ്ടമാണെന്ന,വാക്ക് ചങ്കിൽ കുരുങ്ങിപ്പിടഞ്ഞെത്ര നാൾ.സുമംഗലിയായനീ എൻ നേർക്ക് നീട്ടും നിറ,മിഴിയിൽ എൻ ശ്വാസം നിലക്കും നെടുവീർപ്പ്,അറിയാതിരിക്കാൻ ചുണ്ടിൽ…