കാക്കയും കൊക്കും.
രചന : ഗഫൂർകൊടിഞ്ഞി✍ കാക്കയും കൊക്കുംതമ്മിലുള്ള അന്തരംസുതരാം വ്യക്തമാണ്.കയ്യാളുന്ന അധികാര സീമയുടെതുലനത്തിൽ തെളിയുന്നപ്രിവിലേജാണത്.വംശവൃക്ഷത്തിന്റെഅടിവേരുകളിലൂടെവിദ്വേഷത്തിന്റെ ചാട്ടുളിയായിവിഷവിത്തുകൾ വളർന്ന്പടു മുളപൊട്ടുന്നു.അവ പുലിപ്പല്ലുകളായുംകഞ്ചാവു പൊതികളായുംവീണ്ടും കുലച്ച് കായ്ച്ച്കേരളം ഭ്രാന്താലയമാകുന്നു.ഗുരുക്കന്മാർ ഉഴുതു മറിച്ച മണ്ണ്വീണ്ടും തരിശു ഭൂമിയായി മാറുന്നുഅവിടെ ആഢ്യത്വത്തിന്റെഅന്തക വിത്തുകൾനമ്മെ നോക്കി പല്ലിളിക്കുന്നു
