കാഴ്ച
രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ ആയിരമസ്ഥികൾ നുറുങ്ങുംവേദനആത്മനിർവൃതിയാലേറ്റമ്മആദ്യകൺമണിയ്ക്കുയിരേകിആനന്ദാശ്രുക്കൾപ്പൊഴിച്ചമ്മ! ആരുംക്കൊതിക്കുമാ പൊൻകുരുന്നിനെആനന്ദമോടരികത്തണച്ചമ്മആർത്തിയേറുമവനലിവോടെയമ്മിഞ്ഞപാലേകിആദ്യരുചി നുണഞ്ഞുപൈതൽ! അണിവിരലാലമ്മതൻ കവിളിൽഅവ്യക്തച്ചിത്രം വരച്ചുഅണുവിനെപ്പോലെ നുളഞ്ഞുഅമ്മ തൻ ചൂടേറ്റുചേർന്നു! അരവയർപ്പട്ടിണിയെങ്കിലുംഅതുമറന്നമ്മയാനന്ദമോടെഅരുമക്കിടാവിനന്നമൂട്ടിഅമ്പിളിമാമനെക്കാട്ടിയുറക്കി! അരമണി കിങ്ങിണികെട്ടിഅവനൊരുക്കിടാവായ്അമ്മതൻ രക്തമൂറ്റിക്കുടിച്ചുആരിലും കേമനായ് വളർന്നു! അല്ലലറിയിച്ചിടാതെആഗ്രഹമേതുമേഅവനായ്ച്ചൊരിഞ്ഞമ്മഅവനിയിലവനു വെളിച്ചമായ്! ആണ്ടുകൾത്താണ്ടിയോരമ്മആണ്ടവനോടിന്നു കേഴുന്നുഅലിവൊന്നുകാട്ടിയില്ലെങ്കിലുംഅരുതേയകലേയ്ക്കയച്ചീടരുതെ! അന്നമേകണ്ടിറ്റുനീരുംആയുസ്സിലതിന്നുശീലമായ്അകന്നുപോകുമാത്മാവിനായ്ആണ്ടുബലിയതുമേകിടല്ലേ! ആശകളറ്റിന്നെല്ലാം വ്യർഥമായ്അകമുറിക്കോണിലൊതുങ്ങാംആദ്യകൺമണി കരളേ..നീ…അകലെത്തെയാ…
