ഓർമ്മപ്പരപ്പ്
രചന : അജിത്ത് റാന്നി ✍ ഓടിയെത്താം നമുക്കോർമ്മപ്പരപ്പിൽഒന്നെന്ന് ചൊല്ലിയ നാവോട് തന്നെകൂടെയെത്തേണം കുസൃതിക്കൂടാരവുംകൂടൊഴിയാത്ത കുളിരും, നിലാവും. എണ്ണിക്കളിക്കും കളിയും ഇടയ്ക്കിടെകല്ലേർ കൊതിക്കുന്ന നാട്ടുമാവുംകണ്ണിമാങ്ങാത്തുണ്ടിൻ സ്വാദും നുണഞ്ഞപൂമരത്തണലിലൊന്നൊത്തുചേരാം. തട്ടിത്തെറിച്ച മഴത്തുള്ളി തേടാതെതപ്പുകൊട്ടിക്കളിപ്പാട്ടുപാടിതാണുപറക്കും കുരുവിതൻ കൂട്ടിലെകുഞ്ഞിനെക്കണ്ട് രസിച്ചു നില്ക്കാം. നല്ലതണിയുന്ന ഓണനാൾ മണ്ണിലെനന്മയെ…
